സ്വാതന്ത്ര്യലബ്ധിയുടെ കാലം തൊട്ടേ ഇന്ത്യ കാര്‍ഷികരാജ്യമായിരുന്നു.
പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും അക്കാര്യത്തില്‍ കാര്യമായ
മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനസംഖ്യയുടെ
62
ശതമാനം പേരും ഇപ്പോഴും കാര്‍ഷികവൃത്തിയെ ആശ്രയിച്ചുതന്നെ കഴിയുന്നു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ
20
ശതമാനം സമാഹരിക്കപ്പെടുന്നത് കാര്‍ഷികമേഖലയില്‍ നിന്നാണ്. പഴങ്ങളും
പച്ചക്കറികളും ധാന്യവര്‍ഗങ്ങളുമൊക്കെ ഉല്പാദിപ്പിക്കുന്നതില്‍
ലോകത്തുതന്നെ ഒന്നാം സ്ഥാനക്കാരാണ് നമ്മുടെ രാജ്യം.
കൃഷിയോടുളള താത്പര്യം കുറഞ്ഞിട്ടില്ലെങ്കിലും പരമ്പരാഗതരീതിയില്‍
കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.
എല്ലാം
‘ഹൈടെക്’
ആയിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് കൃഷിയും അതിവേഗത്തില്‍ ഹൈടെക്
രീതിയിലേക്ക് മാറുകയാണ്. പണ്ടത്തെ പോലെ കലപ്പയും കാളയുമല്ല കമ്പ്യൂട്ടറും
സ്മാര്‍ട്‌ഫോണുമൊക്കെയാണ് പുതിയ കൃഷിക്കാരന്റെ സഹായികള്‍.
കാര്‍ഷികരീതിയിലും കര്‍ഷകരുടെ നിലപാടുകളിലുമൊക്കെ മാറ്റം വന്നതോടെ
‘അഗ്രിക്കള്‍ച്ചറല്‍
സയന്‍സ്’
എന്ന പഠനശാഖയുടെയും പ്രസക്തി വര്‍ധിച്ചിട്ടുണ്ട്.
കാര്‍ഷികപഠനം
കൃഷിയെക്കുറിച്ചുള്ള സമഗ്രപഠനമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അഥവാ
കാര്‍ഷികശാസ്ത്രം കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ബയോളജി,കെമിസ്ട്രി,ഫിസിക്‌സ്,മാത്തമാറ്റിക്‌സ്
എന്നീ വിഷയങ്ങളില്‍ നിന്നുള്ള പഠനതത്വങ്ങള്‍ കാര്‍ഷികരംഗത്ത് എങ്ങനെ
കാര്യക്ഷമമായി പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് അഗ്രിക്കള്‍ച്ചറല്‍
സയന്‍സിന്റെ മര്‍മം. കാര്‍ഷികവിളകളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍,
കുറഞ്ഞ സ്ഥലത്ത് നിന്ന് ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ വിളവ്
ഉത്പാദിപ്പിക്കല്‍,
കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം,
അവയുടെ വിപണനം എന്നിവയെല്ലാം അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍
പഠിക്കാനുണ്ടാകും. ഫൂഡ് സയന്‍സ്,
പ്ലാന്റ് സയന്‍സ്,
സോയില്‍ സയന്‍സ്,
അനിമല്‍ സയന്‍സ് എന്നീ സ്‌പെഷലൈസേഷനുകളും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ
കീഴില്‍ വരുന്നു.
ഭക്ഷ്യോല്‍പാദനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ
സ്വയംപര്യാപ്തതയിലെത്തിച്ചതില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്
പ്രൊഫഷനലുകള്‍ക്ക് കാര്യമായ പങ്കുണ്ട്. മണ്ണ്,
ജലസംരക്ഷണം,
കീടനിയന്ത്രണം,
കാര്‍ഷികരംഗത്തെ യന്ത്രവത്കരണം എന്നീ മേഖലകളിലും അഗ്രിക്കള്‍ച്ചറല്‍
സയന്‍സുകാര്‍ക്ക് ഫലപ്രദമായി പലകാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ സാധിച്ചു.
ഓരോ വര്‍ഷം കഴിയുന്തോറും അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ബിരുദക്കാരുടെ
ആവശ്യം കൂടിവരുകയാണ്. സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല സ്വകാര്യമേഖലയിലും
ഈ വിഭാഗക്കാര്‍ക്ക് പ്രിയമേറെയാണിപ്പോള്‍. മണ്ണിനോട് മനസുകൊണ്ടടുപ്പവും
കൃഷിയില്‍ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍
സാധ്യതയാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്.
എന്ത് പഠിക്കണം
കാര്‍ഷികമേഖലയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍
അഗ്രിക്കള്‍ച്ചറില്‍ ബിരുദം നേടാം. കേരളത്തിനകത്തും പുറത്തുമുള്ള മിക്ക
കാര്‍ഷികസര്‍വകലാശാലകളിലും ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ്
നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു
പാസായവര്‍ക്ക് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് ചേരാം.
പ്രവേശനപരീക്ഷ വഴിയായിരിക്കും അഡ്മിഷന്‍. നാലുവര്‍ഷമാണ് ബി.എസ്.സി.
അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി.
ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് വിജയകരമായി
പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉപരിപഠനത്തിനായി എം.എസ്.സിക്ക് ചേരാം. രണ്ടു
വര്‍ഷമാണ് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി.
ശാസ്ത്രജ്ഞര്‍,
ഗവേഷകര്‍,
അധ്യാപകര്‍ എന്നീ നിലകളില്‍ ജോലി നേടാന്‍ ഈ കോഴ്‌സ് സഹായകരമാകും.
കാര്‍ഷികരംഗത്ത് തന്നെയുള്ള വിവിധ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന്
സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. കോഴ്‌സ് ചെയ്യുന്നതിനും
സര്‍വകലാശകളില്‍ സൗകര്യമുണ്ട്. ഫോറസ്ട്രി,
വൈല്‍ഡ്‌ലൈഫ്,
ഹോര്‍ട്ടിക്കള്‍ച്ചര്‍,
ഫിഷറീസ്,
ഡെയറി സയന്‍സ്,
അനിമല്‍ ഹസ്ബന്‍ഡറി തുടങ്ങി പഠിതാവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള
വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍
കോഴ്‌സ് പൂര്‍ത്തിയാക്കാം. അതിനനുസരിച്ചുള്ള തൊഴില്‍മേഖലകളില്‍ നിന്നുള്ള
അവസരവും ഇവരെ തേടിയെത്തും.
ഓര്‍ഗാനിക് ഫാര്‍മിങ്,
വാട്ടര്‍ ഹാര്‍വസ്റ്റിങ്,
ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ കാര്‍ഷിക
അനുബന്ധ വിഷയങ്ങളില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
(ഇഗ്‌നോ) വഴി വിദൂരവിദ്യാഭ്യാസത്തിനുള്ള അവസരവുമുണ്ട്.
എവിടെ പഠിക്കാം
കാര്‍ഷികശാസ്ത്രത്തില്‍ മികച്ച രീതിയില്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്ന
മുപ്പത്തഞ്ചോളം കാര്‍ഷികസര്‍വകലാശാലകള്‍ രാജ്യത്തിന്റെ
പലഭാഗങ്ങളിലുമായുണ്ട്. ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന
ആചാര്യ എന്‍.ജി. രംഗ അഗ്രിക്കള്‍ച്ചറല്‍
യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ പ്രധാനം. ബി.എസ്.സി.
അഗ്രിക്കള്‍ച്ചര്‍ ഫൂഡ്‌സയന്‍സ്,
ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്,
എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍,
എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി തുടങ്ങി നിരവധി കോഴ്‌സുകള്‍
ഈ സര്‍വകലാശാലയിലുണ്ട്.
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട്
അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു പ്രധാന സ്ഥാപനം.
ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍,
ബി. ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്,
ബി.ടി. ഇന്‍ഫോര്‍മാറ്റിക്‌സ്,
ബി.എസ്.സി. അഗ്രിബിസിനസ് മാനേജ്‌മെന്റ്,
എം.എസ്.സി. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന
ഒട്ടേറെ കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു.
തമിഴ്‌നാട്ടില്‍ തന്നെയുള്ള അണ്ണാമലൈ സര്‍വകലാശാലയും കാര്‍ഷികശാസ്ത്ര
പഠനത്തിന് പേരുകേട്ട സ്ഥാപനമാണ്. ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍,
എം.എസ്.സി. അഗ്രോണമി,
എം.ബി.എ. അഗ്രി-ബിസിനസ് തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെയുള്ളത്.
ബാംഗ്‌ളൂരിലെ ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന് കീഴിലുള്ള
യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസില്‍ ബി.എസ്.സി.
അഗ്രിക്കള്‍ച്ചര്‍,
ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി,
ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയറിങ്,
ബി.ടെക് ഫൂഡ് സയന്‍സ്,
എം.എസ്.സി. അഗ്രി ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളുണ്ട്.
ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ സെന്റര്‍ ഓഫ്
അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. (അഗ്രിക്കള്‍ച്ചര്‍) മൈക്രോബയോളജി,
മാസ്റ്റര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ്
മാനേജ്‌മെന്റ്,
എം.ടെക് അഗ്രിക്കള്‍ച്ചര്‍ പ്രൊസസിങ് ആന്‍ഡ് ഫൂഡ് എഞ്ചിനിയറിങ് എന്നീ
കോഴ്‌സുകളുണ്ട്.
പഠനം കേരളത്തില്‍
രാജ്യത്തെ കാര്‍ഷികസര്‍വകലാശാലകളുടെ പട്ടികയില്‍ മുന്‍നിരയില്‍
തന്നെയുണ്ട് കേരള കാര്‍ഷികസര്‍വകലാശാല. സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികകോളേജുകളുടെ നിയന്ത്രണം കേരള
കാര്‍ഷികസര്‍വകലാശാലയ്ക്കാണ്. തിരുവനന്തപുരം വെള്ളായണിയില്‍
പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി.
അഗ്രിക്കള്‍ച്ചര്‍,
എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍,
ഹോര്‍ട്ടിക്കള്‍ച്ചര്‍,
ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍,
ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി എന്നീ കോഴ്‌സുകളുണ്ട്. പി.എച്ച്.ഡി.
സൗകര്യവും ഇവിടെയുണ്ട്.
കാസര്‍ക്കോട്ടെ പടന്നക്കാടുളള കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി.
അഗ്രിക്കള്‍ച്ചര്‍,
എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ എന്നീ കോഴ്‌സുകളാണുള്ളത്.
തൃശൂര്‍ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറില്‍
ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍,
എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍,
ഹോര്‍ട്ടിക്കള്‍ച്ചര്‍,
ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍,
അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്,
അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി എന്നീ കോഴ്‌സുകളും പി.എച്ച്.ഡി.
പഠനസൗകര്യവുമുണ്ട്. വെള്ളാനിക്കരയില്‍ തന്നെയുള്ള കോളേജ് ഓഫ്
ഫോറസ്ട്രിയില്‍ ബി.എസ്.സി. (ഫോറസ്ട്രി),
എം.എസ്.സി. (ഫോറസ്ട്രി) കോഴ്‌സുകളുണ്ട്.
മലപ്പുറം തവനൂരിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍
എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചര്‍
എഞ്ചിനിയറിങ്,
ബി.ടെക് ഫുഡ് എഞ്ചിനിയറിങ് കോഴ്‌സുകള്‍ നടത്തുന്നു.
കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ നടത്തുന്ന
പൊതുപ്രവേശനപരീക്ഷ വഴിയാണ് ഈ കോളേജുകളിലേക്കുള്ള അഡ്മിഷന്‍.
(റസല്‍)
Agricultural science course in Kerala. Where can I study agricultural
science in Kerala? What are the PG courses available in agriculture?
What is the scope of agricultural science study?
--------------------------------------------------------------------------------------------------------
Career Guidance
--------------------------------------------------------------------------------------------------------
ഉപരിപഠനം ഫ്രാന്‍സില്
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി
സാങ്കേതികവിദ്യാഭ്യാസം (ITI)
ഇന്റീരിയര്‍
ഡിസൈനിങ്
ഫാഷന്‍ ഡിസൈന്
ഗ്രാഫിക് ഡിസൈനിങ്
ടെക്‌നിക്കല്‍ റൈറ്റിംഗ്
ഡാറ്റ എന്‍ട്രി
കാഡ്
/
ഓട്ടോകാഡ്
ലിഫ്റ്റ് ടെക്‌നോളജി
ഹോമിയോപ്പതി
ഫയര്‍ എഞ്ചിനിയറിങ്
ഫിസിയോതെറാപ്പി
സാമൂഹ്യസേവനം
സ്റ്റാറ്റിസ്റ്റീഷ്യൻ
യുനാനി മെഡിസിൻ
സോഷ്യോളജി
അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് (കാര്‍ഷികശാസ്ത്രം)
മെക്കാട്രോണിക്‌സ്
ഫാര്‍മസിസ്റ്റ്
സൈക്കോളജി
വിദൂര വിദ്യാഭ്യാസം
ലൈബ്രറി സയന്‍സ്
കൊമേഴ്‌സ്–ഉപരിപഠനം
ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനം
വെറ്ററിനറി സയന്‍സ്
ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.)
അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ
ആര്‍ക്കിടെക്ചര് എന്‍ജിനിയറിങ്
നിയമ പഠനം
കാലിഗ്രാഫി
ലോജിസ്റ്റിക് മാനേജ്‌മെന്റ്
മര്‍ച്ചന്റ് നേവി
ഫുഡ് പ്രൊസസിങ്
തുകല്‍ അഥവാ ലെതര്‍
വ്യവസായം
വീഡിയോ എഡിറ്റിങ്
NEET-National Eligibility cum Entrance Test
--------------------------------------------------------------------------------------------------------
Our Training Courses
--------------------------------------------------------------------------------------------------------
Diploma in Business Arabic & Translation
(Six months)
Translation Training (English - Arabic - English)
Typist
/ PRO/ Translator Training for Gulf Job
(3 months)
Spoken English and
Personal Excellence
Spoken
Arabic
Spoken
Hindi
Business English for Professionals
Soft
Skills Training a@ Finishing School
Soft
Package for Gulf Aspirants
Computer Typing Skills in Arabic & English
Typing
&
Data Entry Course in English, Malayalam, Arabic
& Hindi
IELTS (International English Language Testing System)
Training Class
Accounting Package
(Tally, SAGE 5.0, Quick Books, MyOb, Advanced Excel)
Diploma
in Computer Applications (DCA)
Diploma in
Desktop Publishing (DTP)
Secretarial
Practice (English)
Secretarial Practice (Arabic)
Executive Secretary & PA
Skills
Basic
English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win
Masters (Public Speaking & Presentation Skills)
|