വിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ
എന്തൊക്കെ കൊണ്ടുവരാം?
ഏതൊക്കെ സാധനങ്ങൾക്കു തീരുവ ഇളവു ലഭിക്കും?
ഇതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികൾക്കും
വിദേശയാത്രികർക്കും സംശയങ്ങൾ ഏറെയാണ്. വിമാനത്താവളങ്ങളിൽ യാത്രക്കാർ
ചൂഷണത്തിനു വിധേയരാവുകയും അർഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത
സംഭവങ്ങൾ ഒട്ടേറെയുണ്ട്. ആനുകൂല്യങ്ങളെക്കുറിച്ചും
നിയന്ത്രണങ്ങളെക്കുറിച്ചും യാത്രക്കാർക്ക് അറിവുണ്ടെങ്കിൽ ഇത്തരം
സംഭവങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം. എൽസിഡി,
എൽഇഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ
കൊണ്ടുവരുന്നതിൽ നിയമ തടസ്സമില്ല. പക്ഷേ വിലയുടെ
36.5%
കസ്റ്റംസ് തീരുവ അടയ്ക്കേണ്ടി വരും. യാത്രക്കാർക്കു കൂടുതൽ പ്രയോജനം
ലഭിക്കുന്ന തരത്തിൽ ബാഗേജ് ചട്ടങ്ങളിൽ ഈയിടെ ഒട്ടേറെ മാറ്റങ്ങൾ
കേന്ദ്രസർക്കാർ വരുത്തിയിട്ടുണ്ട്.
ഇവ
2016
April ഒന്നിനു നിലവിൽ വന്നു. ആനുകൂല്യങ്ങൾ രണ്ടു വിഭാഗങ്ങളിലായാണു
ക്രമീകരിച്ചിരിക്കുന്നത്–
യാത്രക്കാർ ഒപ്പം കരുതുന്ന ബാഗേജുകൾക്കും ട്രാൻസ്ഫർ ഓഫ് റസിഡൻസ്
പദ്ധതിയിൽ നാട്ടിലെത്തിക്കാവുന്ന അൺ അക്കംപനീഡ് ബാഗേജുകൾക്കും.
പൊതുവായി ശ്രദ്ധിക്കേണ്ടവ
∙
രണ്ടു വയസ്സിനു താഴെയുള്ളവർക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള
സാധനങ്ങൾക്കു മാത്രമേ തീരുവ ഇളവു ലഭിക്കു.
∙
തീരുവ ഇളവുകൾ രണ്ടു വയസ്സിനു മുകളിലുള്ളവർക്കു മാത്രം.
∙
യാത്രയിൽ ഒപ്പം കരുതുന്ന ബാഗേജുകൾക്കുള്ള പരമാവധി തീരുവ ഇളവ്
50,000
രൂപ.
∙
തീരുവ അടയ്ക്കേണ്ട സാധനങ്ങൾ കയ്യിലില്ലെന്നു ബോധ്യമുള്ളവർക്കു
കസ്റ്റംസിന്റെ ഗ്രീൻ ചാനൽ ഉപയോഗിക്കാം.
കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു
നേരത്തേയുണ്ടായിരുന്ന നിബന്ധന. ഇപ്പോൾ,
തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങൾ ഉണ്ടെങ്കിൽ മാത്രം കസ്റ്റംസിനെ
അറിയിച്ചാൽ മതി.
തീരുവ ഇളവുകൾ യാത്രക്കാർ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ
അനുവദിക്കില്ല.
∙
വിദേശത്തു പോകുമ്പോൾ ധരിച്ച അതേ ആഭരണങ്ങൾക്കു തിരിച്ചു വരുമ്പോൾ തീരുവ
അടയ്ക്കേണ്ടതില്ല. ഇതിന്,
വിദേശത്തു പോകുമ്പോൾ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ
എക്സ്പോർട്ട് സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കുകയും തിരിച്ചു വരുമ്പോൾ
ഹാജരാക്കുകയും വേണം.
യാത്രയിൽ ഒപ്പം കരുതുന്ന ബാഗേജുകൾക്കുള്ള തീരുവ സൗജന്യങ്ങൾ
∙
നേപ്പാൾ,
മ്യാൻമർ,
ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നൊഴികെയുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന
ഇന്ത്യക്കാർക്ക് അര ലക്ഷം രൂപ വരെയുള്ള സാധനങ്ങൾക്കു തീരുവ വേണ്ട.
∙
നേപ്പാൾ,
മ്യാൻമർ,
ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഇന്ത്യക്കാർക്ക് ആകാശമാർഗമാണു
യാത്രയെങ്കിൽ
15,000
രൂപ വരെ വിലയുള്ള സാധനങ്ങൾക്കു തീരുവ വേണ്ട.
ഇതിനു പുറമേ,
ഏതു രാജ്യത്തു നിന്ന് വരുന്നയാൾക്കും നിബന്ധനയ്ക്ക് വിധേയമായി തീരുവ
പൂർണമായി ഒഴിവുള്ള സാധനങ്ങൾ: (അക്കംപനീഡ് ബാഗേജിന് മാത്രമാണ് ഈ ഇളവുകൾ
ലഭിക്കുക.)
∙
പതിനെട്ടിൽ കൂടുതൽ പ്രായമുള്ളവർക്ക് ഒരു ലാപ്ടോപ്.
∙
രണ്ടു ലീറ്റർ മദ്യം അല്ലെങ്കിൽ വൈൻ.
∙ 100
സിഗരറ്റ് അല്ലെങ്കിൽ
25
ചുരുട്ട് അല്ലെങ്കിൽ
125
ഗ്രാം പുകയില.
∙
ഒരു വർഷത്തിൽ അധികം വിദേശത്തു കഴിഞ്ഞവർക്കു നിശ്ചിത അളവിൽ സ്വർണാഭരണം.
∙
തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങൾക്ക്
36.05%
തീരുവ ചുമത്തും. ഇതു വിദേശ കറൻസിയിലാണ് അടയ്ക്കേണ്ടത്. എന്നാൽ,
25,000
രൂപ വരെയാണെങ്കിൽ ഇന്ത്യൻ കറൻസിയിൽ അടയ്ക്കാൻ അനുവാദമുണ്ട്. ക്രെഡിറ്റ്,
ഡെബിറ്റ് കാർഡുകൾ അനുവദനീയമല്ല.
ട്രാൻസ്ഫർ ഓഫ് റസിഡൻസ് (ടിആർ),
അൺ അക്കംപനീഡ് ബാഗേജ് (യുബി)
വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാർ,
അവർക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾ എന്നിവർ നിശ്ചിത കാലത്തിനു ശേഷം
നാട്ടിലേക്കു വരുമ്പോൾ മുഴുവൻ ബാഗേജുകളും യാത്രയിൽ ഒപ്പം
കൊണ്ടുവരണമെന്നില്ല. ഇവ കാർഗോ കോംപ്ലക്ക്സിലെ അൺ അക്കംപനീഡ് ബാഗേജ്
കേന്ദ്രങ്ങളിലൂടെ നാട്ടിലെത്തിക്കാം. ഇവയാണ് അൺ അക്കംപനീഡ് ബാഗേജുകൾ
(യുബി). ട്രാൻസ്ഫർ ഓഫ് റസിഡൻസ് അഥവാ ടിആർ പദ്ധതി പ്രകാരം അൺ അക്കംപനീഡ്
ബാഗേജുകൾക്കു തീരുവ ഇളവുകളുണ്ട്.
ഈ ബാഗേജുകൾ കടൽ,
വായു മാർഗങ്ങളിലൂടെ അയയ്ക്കാം. കേരളത്തിൽ കൊച്ചിയിൽ കടൽമാർഗവും
കോഴിക്കോട്,
തിരുവനന്തപുരം,
കൊച്ചി എന്നിവിടങ്ങളിൽ വിമാനമാർഗവും അൺ അക്കംപനീഡ് ബാഗേജുകൾ അയയ്ക്കാം.
യാത്രക്കാരൻ നാട്ടിലെത്തിയ ശേഷമാണെങ്കിൽ ഒരു മാസത്തിനകം വിദേശത്തു നിന്ന്
ബാഗേജ് അയച്ചിരിക്കണം. യാത്രക്കാരൻ നാട്ടിലേക്കു വരുന്നതിനു മുൻപ്
ആണെങ്കിൽ യാത്രാ തീയതിക്കു തൊട്ടു മുൻപുള്ള രണ്ടു മാസത്തിനകം
ഇന്ത്യയിലേക്ക് അയച്ചിരിക്കണം. ഈ സമയപരിധിയിൽ ഇളവു നൽകാൻ കസ്റ്റംസ്
ഡപ്യൂട്ടി കമ്മിഷണർക്കും അസി. കമ്മിഷണർക്കും അസി. കമ്മിഷണർക്കും
അധികാരമുണ്ട്.
തീരുവ നിയന്ത്രണമുള്ള സാധനങ്ങളും അളവും
∙
രണ്ടു ലീറ്ററിലധികം മദ്യം,
വൈൻ
∙
ഫ്ലാറ്റ് പാനൽ എൽസിഡി,
എൽഇഡി,
പ്ലാസ്മ ടിവി.
∙ 100ൽ
ഏറെ സിഗരറ്റുകൾ,
25ൽ
ഏറെ ചുരുട്ടുകൾ,
125
ഗ്രാമിൽ ഏറെ പുകയില:
103%
പരാതികൾ നൽകാം
കോഴിക്കോട് ഡപ്യൂട്ടി/ അസി. കമ്മിഷണർ,
കോഴിക്കോട് വിമാനത്താവളം:
0483 2713398
അഡീ. കമ്മിഷണർ,
സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്,
കോഴിക്കോട്:
0495 2727895
ജോയിന്റ് കമ്മിഷണർ,
സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്,
കോഴിക്കോട്:
0495 2727896
കൊച്ചി വിമാനത്താവളം: ഡപ്യൂട്ടി കമ്മിഷണർ,
എയർ കസ്റ്റംസ്,
നെടുമ്പാശേരി:
0494 2610078
എയർ കാർഗോ: അസി. കമ്മിഷണർ,
എയർ കാർഗോ കോംപ്ലക്സ്,
നെടുമ്പാശേരി:
0484 2610099
തുറമുഖം: അസി. കമ്മിഷണർ,
അൺ അക്കംപനീഡ് ബാഗേജ് കേന്ദ്രം,
കസ്റ്റം ഹൗസ്,
വില്ലിങ്ഡൻ ഐലൻഡ്,
കൊച്ചി:
0484 2669030
തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണർ,
കസ്റ്റംസ്,
തിരുവനന്തപുരം വിമാനത്താവളം:
09496521002, 0471 250800, e-mail: dcpaptvm@gmail.com
സ്വർണം: വ്യക്തമായ വിവരം നൽകണം.
∙
കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവർക്ക്,
ആഭരണരൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വർണമോ പത്തു കിലോ വരെ വെള്ളിയോ
10.3%
തീരുവ അടച്ചു കൊണ്ടുവരാം. തീരുവ,
വിദേശ കറൻസിയിൽ തന്നെ അടയ്ക്കണം.
∙
ഒരു വർഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യൻ വനിതയ്ക്ക്
40
ഗ്രാം വരെ സ്വർണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യൻ പുരുഷന്
20
ഗ്രാം വരെ സ്വർണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടയ്ക്കാതെ
കൊണ്ടുവരാം. ഇളവു പരിധിക്കപ്പുറത്ത് ആഭരണരൂപത്തിലോ അല്ലാതെയോ
സ്വർണമുണ്ടെങ്കിൽ
10
തീരുവ അടയ്ക്കണം.
∙
ആറു മാസത്തിൽ താഴെ വിദേശത്തു കഴിഞ്ഞവർക്കു സ്വർണമോ വെള്ളിയോ കൊണ്ടുവരാൻ
അനുവാദമില്ല.
കയ്യിൽ വയ്ക്കാവുന്ന കറൻസി.
∙
ഇന്ത്യയിൽ നിന്നു പുറത്തേക്ക് പോകുമ്പോൾ
25,000
രൂപ വരെ കയ്യിൽ വയ്ക്കാം.
∙
ഇന്ത്യയിൽ താമസിക്കുന്നവർ വിദേശ സന്ദർശനത്തിനു പോയി മടങ്ങുമ്പോൾ
25,000
രൂപ വരെ കയ്യിൽ വയ്ക്കാം.
∙
വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറൻസി കൊണ്ടുവരാം.
∙ 5000
യുഎസ് ഡോളറിൽ കൂടുതൽ കൊണ്ടുവരുന്നവർ കസ്റ്റംസിനെ അറിയിച്ചു
സർട്ടിഫിക്കറ്റ് വാങ്ങണം. വിദേശ കറൻസി ട്രാവലേഴ്സ് ചെക്ക്,
ബാങ്ക് നോട്ടുകൾ തുടങ്ങിയവയെല്ലാം ചേർത്ത്
10,000
യുഎസ് ഡോളറിൽ കൂടുതൽ വിദേശനാണ്യം കയ്യിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു
സർട്ടിഫിക്കറ്റ് വാങ്ങണം.
∙
അംഗീകൃത ഏജൻസിയിൽ നിന്നു വാങ്ങിയതാണെന്ന രേഖ ഹാജരാക്കിയാൽ,
എത്ര തുകയ്ക്കുള്ള വിദേശനാണ്യവും ഇന്ത്യക്കാർക്കു വിദേശത്തേക്ക്
കൊണ്ടുപോകാം.
--------------------------------------------------------------------------------------------------------
Gulf Job Oriented Courses
--------------------------------------------------------------------------------------------------------
Translation Skills Training (English - Arabic - English)
Soft
Package for Gulf Aspirants
Computer Typing Skills in Arabic & English
Communicative English and
Personal Excellence
(Spoken English)
Spoken
Arabic
Accounting Package
(Tally, SAGE 5.0, Quick Books, MyOb, Advanced Excel)
Diploma
in Computer Applications (DCA)
Diploma in Computer Hardware & Networking
Diploma in
Desktop Publishing (DTP)
Secretarial
Practice (English)
Secretarial Practice (Arabic)
Executive Secretary & PA
Skills
Basic
English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win
Masters (Public Speaking & Presentation Skills)
|