By: Sebastian Valiakala
ഒരു വ്യക്തിയുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനും
വിലയിരുത്തുന്നതിനും അന്തര്‍ദ്ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന പരീക്ഷയാണ്
ഇന്‍റര്‍ നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS).
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ തയ്യാറാക്കിയ നാല്
മൊഡ്യൂലുകളാണ് ഈ പരീക്ഷയുടെ കേന്ദ്രബിന്ദു. ബ്രിട്ടീഷ് കൗണ്‍സിലും
ഐ.ഡി.പി ആസ്ട്രേലിയയുമാണ് ലോകമെമ്പാടുമുള്ള ഈ പരീക്ഷയുടെ
നടത്തിപ്പുകാര്‍.
ഒരുവന്‍റെ ആശയവിനിമയ ശേഷി (Communication
Skill) അവന്‍റെ സംസാരശേഷിയെയും (Speaking
skill) എഴുത്തുശേഷിയെയും (writing
skill) കേട്ടുമനസ്സിലാക്കാനുള്ള കഴിവിനെയും
(Listening
skill) വായിച്ചു മനസ്സിലാക്കാനുള്ള
കഴിവിനെയും (Reading
skill) ആശ്രയിച്ചാണ് എന്നത് ഭാഷാ
പഠനശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ്. ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍
പരീക്ഷാര്‍ത്ഥിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതും ഈ നാലു
മാനദണ്ഡങ്ങളിലൂടെയാണ്. ആശയവിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്ന
രാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും പോകുന്നവര്‍ നിര്‍ബന്ധമായും
IELTS പരീക്ഷ എഴുതി നിശ്ചിത സ്കോര്‍
വാങ്ങിയിരിക്കണം. ഈ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കാന്‍
ആഗ്രഹിക്കുന്നവരും (Migration)
IELTS എഴുതി നിശ്ചിത സ്കോര്‍
സമ്പാദിച്ചിരിക്കേണ്ടതാണ്. യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്,
അമേരിക്ക എന്നിവിടങ്ങളില്‍ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്ക് IELTS
നിര്‍ബന്ധമാണ്.
ഇതിനു പുറമെ, ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യത്തെ വിലയിരുത്തേണ്ടി
വരുമ്പോള്‍ ലോകത്തെമ്പാടുമുള്ള സ്ഥാപനങ്ങളും കമ്പനികളും ഇപ്പോള്‍ IELTS
നെയാണ് ആശ്രയിക്കുന്നത്. IELTS പരീക്ഷയുടെ കുറ്റമറ്റ മൂല്യനിര്‍ണ്ണയ
രീതിയും വിലയിരുത്തല്‍ സമ്പ്രദായവും (Measurement
& evaluation) ലോകം അംഗീകരിച്ചതിന്‍റെ
തെളിവാണിത്. ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രമുഖ സ്ഥാപനങ്ങളും
കമ്പനികളും IELTS ടെസ്റ്റ് റിപ്പോര്‍ട്ടുള്ളവര്‍ക്ക് മുന്‍ഗണന
നല്‍കുന്നുണ്ട്. ടെസ്റ്റ് റിപ്പോര്‍ട്ടിലുള്ള സ്കോര്‍ അവരുടെ ഭാഷാ
സ്വാധീനത്തെ വിളിച്ചറിയിക്കുന്നതിനാല്‍ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച്
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്കോ കമ്പനികള്‍ക്കോ മറ്റ് അന്വേഷണങ്ങള്‍
നടത്തേണ്ട ആവശ്യം വരുന്നില്ല.
ഇന്ത്യയില്‍, ഹൈദരാബാദിലെ
English & Foreign Language University (IFLU)
യില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനത്തിന്
അപേക്ഷിക്കുന്നവര്‍ക്കും IELTS പരീക്ഷായോഗ്യത അഭികാമ്യമായ അധികയോഗ്യതയായി
പരിഗണിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഇംഗ്ലീഷ് മാതൃഭാഷയായ
രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് പുറമെ പ്രമുഖ കമ്പനികളിലും
സ്ഥാപനങ്ങളിലും ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും ഇംഗ്ലീഷ് സ്വന്തം
നിലയില്‍ മെച്ചപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും (Self
improvement of English) IELTS ഒരു
അനുഗ്രഹമാണ്. ഇന്ത്യ ഉള്‍പ്പെടെ 140ഓളം രാജ്യങ്ങളിലായി 1100 IELTS
ടെസ്റ്റ് സെന്‍ററുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇപ്പോള്‍ ഇന്ത്യയില്‍
തന്നെ 42 ടെസ്റ്റ് സെന്‍ററുകളും നൂറുകണക്കിന് പരിശീലനകേന്ദ്രങ്ങളുമുണ്ട്.
ടെസ്റ്റ് മൊഡ്യൂലുകള്‍
ഐ.ഇ.എല്‍.ടി.എസ്. (IELTS) പരീക്ഷയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഇംഗ്ലീഷ്
ഭാഷാശേഷി അളക്കുന്നത് 4 മൊഡ്യൂലുകളിലൂടെയാണ്. സാര്‍വ്വദേശികമായി ഭാഷാ
പഠനരംഗത്ത് ഉപയോഗിക്കുന്ന
SLRW എന്ന സങ്കേതം തന്നെയാണിത്. ഈ നാലു
മൊഡ്യൂലുകള്‍ക്കും കൂടി രണ്ടു മണിക്കൂര്‍ നാല്‍പത്തിനാല് മിനിറ്റ് സമയം
ആവശ്യമുണ്ട്. പരീക്ഷ എഴുതുന്നവരുടെ ആവശ്യത്തെയും ഉദ്ദേശത്തെയും
മുന്‍നിര്‍ത്തി മൊഡ്യൂലുകളെ അക്കാദമിക്, ജനറല്‍ ട്രെയിനിംഗ് എന്നിങ്ങനെ
രണ്ടായി തിരിച്ചിട്ടുണ്ട്.
അക്കാദമിക് ട്രെയിനിംഗ്
അണ്ടര്‍ ഗ്രാജുവേറ്റ് മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് തലംവരെ
പഠിക്കുവാനും പ്രൊഫഷണല്‍ ജോലികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനും
ആഗ്രഹിക്കുന്നവര്‍ അക്കാദമിക് മൊഡ്യൂലുകളിലാണ് പരീക്ഷ എഴുതേണ്ടത്.
ജനറല്‍ ട്രെയിനിംഗ്
ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുവാന്‍
ആഗ്രഹിക്കുന്നവരോ ഡിഗ്രി തലത്തിന് താഴെയുള്ള കോഴ്സുകളില്‍ ചേരുവാന്‍
ശ്രമിക്കുന്നവരോ ആണ് ഈ മൊഡ്യൂലുകളില്‍ പരീക്ഷ എഴുതേണ്ടത്.
എന്നാല്‍ രണ്ടു വിഭാഗക്കാര്‍ക്കും
Speaking ഉം
Listening ഉം ഒന്നു തന്നെയായിരിക്കും.
വ്യത്യാസം
Reading ലും
Writing ലും മാത്രമാണ്.
അക്കാദമിക് റീഡിംഗ് (Academic
Reading)
ഒരു മണിക്കൂര്‍ നീണ്ട പരീക്ഷയാണിത്. മൂന്നു സെക്ഷനുകളിലായി 40
ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ഓരോ സെക്ഷനിലും ജേണലുകളില്‍നിന്നോ,
പുസ്തകങ്ങളില്‍നിന്നോ, മാസികകളില്‍ നിന്നോ ദിനപത്രങ്ങളില്‍ നിന്നോ എടുത്ത
പൊതു പ്രാധാന്യമുള്ള ലേഖനങ്ങളായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെത്
സെക്ഷനില്‍ താരതമ്യേന എളുപ്പമുള്ളതായിരിക്കുമെങ്കിലും രണ്ടാമത്തെതും
മൂന്നാമത്തെതും കൂടുതല്‍ പ്രയാസമുള്ളതായിരിക്കും.
ജനറല്‍ ട്രെയിനിംഗ് റീഡിംഗ് (General
Training Reading)
ഇവിടെയും പരീക്ഷ ഒരു മണിക്കൂര്‍ തന്നെ. ഈ പരീക്ഷയിലും മൂന്നു
വിഭാഗങ്ങളിലായി 40 ചോദ്യങ്ങളാണ് ഉള്ളത്. എന്നാല്‍ അക്കാദമിക് റീഡിംഗിനെ
അപേക്ഷിച്ച് എളുപ്പമുള്ളതായിരിക്കും. പരസ്യങ്ങള്‍, ലഘുലേഖകള്‍,
പത്രങ്ങള്‍, മാസികകള്‍, മാന്വലുകള്‍, നോട്ടീസുകള്‍ എന്നിവയില്‍ നിന്ന്
എടുത്തിട്ടുള്ള ഭാഗങ്ങളായിരിക്കും അവ. ബേസിക് ഇംഗ്ലീഷ് സ്ട്രച്ചറുകള്‍,
വസ്തുതാപരമായ വിവരങ്ങള്‍, വിദേശരാജ്യങ്ങളില്‍ ജീവിച്ചുപോരുവാനുള്ള
ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയ്ക്കാണ് ഈ ഭാഗത്ത് പ്രാധാന്യം
കൊടുത്തിട്ടുള്ളത്.
അക്കാദമിക് റൈറ്റിംഗ് (Academic
Writing)
ഒരു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍ രണ്ടു ശ്രമകരമായ ജോലികളാണ് (Task)
ചെയ്തുതീര്‍ക്കേണ്ടത്. തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് 150
വാക്കുകളില്‍ കുറയാതെ വ്യക്തവും ലളിതവുമായി എഴുതുക എന്നുള്ളതാണ്
ഒന്നാമത്തെ ടാസ്ക്. 20 മിനിറ്റ് സമയം ഇതിന് എടുക്കാം. രേഖാചിത്രം (Diagram)
ഭൂപടം (Map),
രൂപരേഖ(Chart),
പട്ടിക (Table)
തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് എഴുതുവാനാണ് ആവശ്യപ്പെടുക.
ഉചിതമായ പദപ്രയോഗം (Apt
vocabulary), വിശദീകരിച്ച് പറയാനുള്ള കഴിവ്
(Ability
to speak at length), ആശയങ്ങള്‍
ക്രോഡീകരിക്കാനുള്ള പ്രാപ്തി, സിമ്പിള്‍, കോംപ്ലക്സ്, കോമ്പൗണ്ട്
വാചകങ്ങള്‍ ഇടകലര്‍ത്തി എഴുതാനുള്ള കഴിവ്, ഉചിതമായ ലിങ്ക് വാക്കുകളുടെ (Link
words) പ്രയോഗം എന്നിവയാണ് ഈ ഭാഗത്ത്
പരീക്ഷിക്കപ്പെടുന്നത്.
രണ്ടാമത്തെ ടാസ്കില്‍ 250 വാക്കുകള്‍ ഉള്ള ഒരു ഉപന്യാസമാണ്
തയ്യാറാക്കേണ്ടത്. 40 മിനിറ്റ് ഇതിന് എടുക്കാം. തന്നിരിക്കുന്ന
വിഷയത്തെക്കുറിച്ച് സമഗ്രമായി എഴുതുവാനുള്ള കഴിവാണ് ഇവിടെ
പരിശോധിക്കുന്നത്. ക്വട്ടേഷനുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ
വിശകലനങ്ങളോ കുത്തി നിറച്ചതുകൊണ്ട് വലിയ പ്രയോജനമില്ല. സ്വന്തം
ആശയത്തിനും അഭിപ്രായത്തിനുമാണ് മുന്‍തൂക്കം കൊടുക്കേണ്ടത്.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമില്ലാതെ എഴുതണം. എഴുത്തിന്‍റെ ശൈലിക്കും
ഉചിത പദങ്ങളുടെ പ്രയോഗത്തിനും പ്രാധാന്യമുണ്ട്.
ജനറല്‍ ട്രെയിനിംഗ് റൈറ്റിംഗ് (General
Training Writing)
ഇതിലും 20 മിനിറ്റിന്‍റെയും 40 മിനിറ്റിന്‍റെയും രണ്ട് ടാസ്കുകള്‍ ഉണ്ട്.
ആദ്യത്തെ ടാസ്കില്‍ ഒരു കത്ത് ആണ് തയ്യാറാക്കേണ്ടത്. കത്തിന്‍റെ
ഉള്ളടക്കത്തിനാണ് പ്രാധാന്യം. സ്കൂള്‍, കോളേജ് ക്ലാസുകളിലേതുപോലെ
പ്രേക്ഷകന്‍, സ്വീകര്‍ത്താവ് എന്നിവരുടെ ഒന്നും മേല്‍വിലാസങ്ങള്‍
ചേര്‍ക്കേണ്ടതില്ല.
Dear Mr/Ms.... എന്നു തുടങ്ങി
truly yours, sincerely yours എന്നിങ്ങനെ
അവസാനിപ്പിച്ചാല്‍ മതി. ഇവിടെയും ഉചിത പദപ്രയോഗം, ശരിയായ വാക്യഘടന,
അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമില്ലാത്ത വാചകങ്ങള്‍, വ്യക്തവും
സൂക്ഷ്മവുമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാനുള്ള കഴിവ് എന്നിവയാണ്
പരീക്ഷിക്കപ്പെടുന്നത്. രണ്ടാമത്തെ ടാസ്കില്‍ 250 വാക്കുകളുള്ള ഒരു
ലേഖനമാണ് തയ്യാറാക്കേണ്ടത്. അക്കാദമിക് റൈറ്റിംഗിലെ രണ്ടാമത്തെ
ടാസ്കിന്‍റെ അത്രയും ഗഹനമായ വിഷയം ആയിരിക്കണമെന്നില്ല ഇവിടെ
ചോദിക്കുന്നത്.
സ്പീക്കിംഗ് (Speaking)
വിദ്യാര്‍ത്ഥിയും എക്സാമിനറും തമ്മിലുള്ള മുഖാമുഖ സംഭാഷണമാണിത്. 11
മുതല്‍ 14 മിനിറ്റ് വരെ നീണ്ടുനിന്നേക്കാം. വിദ്യാര്‍ത്ഥിയുടെ ഭാഷാ
സ്വാധീനം, പദസ്വാധീനം, ഉച്ചാരണശുദ്ധി, ഏതുവിഷയത്തെക്കുറിച്ചും തത്സമയം
സംസാരിക്കുവാനുള്ള കഴിവ് എന്നിവയാണ് ഈ പരീക്ഷയിലൂടെ
വിലയിരുത്തപ്പെടുന്നത്. സ്പീക്കിംഗ് ടെസ്റ്റിന് മൂന്ന് ഭാഗങ്ങളുണ്ട്.
പാര്‍ട്ട് 1:
Introduction and interview
ക്യാബിനിലേക്ക് ആനയിക്കപ്പെടുന്ന വിദ്യാര്‍ത്ഥിയെ എക്സാമിനര്‍
ഹാര്‍ദ്ദമായി സ്വീകരിക്കുകയും പേരുപറഞ്ഞ് പരിചയപ്പെടുത്തുകയും
ചെയ്യുന്നു. വിദ്യാര്‍ത്ഥിയുടെ പേര്, വീട്, ജോലി, പഠനം, ജനിച്ചുവളര്‍ന്ന
സ്ഥലം, ഹോബി എന്നിങ്ങനെയുള്ള സുപരിചിത വിഷയങ്ങളെക്കുറിച്ച് എക്സാമിനര്‍
ചോദിക്കുന്നു. വിദ്യാര്‍ത്ഥിയുടെ പരിഭ്രമവും ആശങ്കകളും അകറ്റുക എന്ന
ഉദ്ദേശവും ഈ ചോദ്യങ്ങള്‍ക്കുണ്ട്. പരീക്ഷാര്‍ത്ഥിയുടെ പാസ്പോര്‍ട്ടാണ്
ഇപ്പോള്‍ തിരിച്ചറിയല്‍ രേഖയായി സര്‍വ്വസാധാരണയായി അംഗീകരിച്ചിട്ടുള്ളത്.
അതിനാല്‍ സ്പീക്കിംഗ് പരീക്ഷയ്ക്ക് എത്തുന്നവര്‍ അവരവരുടെ ഒറിജിനല്‍
പാസ്പോര്‍ട്ടും അതിന്‍റെ ഒരു ഫോട്ടോ കോപ്പിയും കയ്യില്‍ കരുതേണ്ടതാണ്.
പാര്‍ട്ട് 2:
Topic Card or Cue Card session
വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു വിഷയം രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്‍ഡ്
കൊടുക്കുന്നു. ആ വിഷയത്തെക്കുറിച്ചുള്ള രണ്ടുമൂന്നു പോയിന്‍റുകളും അതില്‍
ഉണ്ടാകും. തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് തയ്യാറാകുന്നതിന് ഒരു
മിനിറ്റ് സമയം അനുവദിക്കും. പരിശോധകന്‍ പറയുമ്പോള്‍ ലഭിച്ചിരിക്കുന്ന
വിഷയത്തെക്കുറിച്ച് രണ്ടോ മൂന്നോ മിനിറ്റ് തുടര്‍ച്ചയായി സംസാരിക്കണം. ഈ
സമയത്ത് പരിശോധകന്‍ ഇടപെടുകയില്ല. വിദ്യാര്‍ത്ഥി പറയുന്നത് അദ്ദേഹം
സശ്രദ്ധം കേട്ടുകൊണ്ടിരിക്കുകയായിരിക്കും. സംസാരം കഴിയുമ്പോള്‍ പരിശോധകന്‍
ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ചോദിച്ചേക്കാം.
പാര്‍ട്ട് 3:
Detailed Discussion
രണ്ടാം ഭാഗത്ത് തന്നിരുന്ന വിഷയത്തോട് ബന്ധമുള്ള ഏതെങ്കിലും
ഒന്നിനെക്കുറിച്ച് ദീര്‍ഘമായ ഒരു ചര്‍ച്ചയിലേക്ക് പരിശോധകന്‍ വിദ്യാര്‍ത്ഥിയെ
കൊണ്ടുപോകുന്നു. പാര്‍ട്ട് 2 ഒരു സ്വഗതഭാഷണം (Monologue)
ആയിരുന്നെങ്കില്‍ പാര്‍ട്ട് 3ലേത് ഒരു സംവാദം (Dialogue)
ആണ്. നാലോ അഞ്ചോ മിനിറ്റ് സമയത്തേക്ക് സംവാദം തുടരാം. സ്പീക്കിംഗ്
ടെസ്റ്റ് ആദ്യന്ത്യം ടേപ്പ് ചെയ്യുന്നുണ്ടാവും.
പരീക്ഷാതിയതിയും സ്ഥലവും
ലിസനിംഗ്, റീഡിംഗ്, റൈറ്റിംഗ് ടെസ്റ്റ് നടക്കുന്ന ദിവസം തന്നെ സ്പീക്കിംഗ്
ടെസ്റ്റ് നടന്നുകൊള്ളണമെന്നില്ല. അത് ഒന്നോ രണ്ടോ ദിവസം മുമ്പോ പിമ്പോ ആകാം.
പരീക്ഷാര്‍ത്ഥിക്ക് ലഭിക്കുന്ന ഹാള്‍ടിക്കറ്റിലോ എസ്.എം.എസ്. മെസ്സേജിലോ
ഓരോ ടെസ്റ്റിന്‍റെയും സ്ഥലവും തിയ്യതിയും സമയവും രേഖപ്പെടുത്തിയിരിക്കും.
നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷാര്‍ത്ഥി ഹാളില്‍ റിപ്പോര്‍ട്ട്
ചെയ്യേണ്ടതാണ്.
പരീക്ഷാഫലവും ടെസ്റ്റ് റിപ്പോര്‍ട്ടും
പരീക്ഷ കഴിഞ്ഞ് പതിമൂന്നാം ദിവസം ഫലം പ്രഖ്യാപിക്കുന്നതും രണ്ടുമൂന്നു
ദിവസത്തിനുള്ളില്‍ ടെസ്റ്റ് റിപ്പോര്‍ട്ട് (Test
Report) അയച്ചു തരുന്നതുമാണ്.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?
പരീക്ഷയ്ക്ക് ഏകദേശം ഒരു മാസം മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. അംഗീകൃത
ഐ.ഇ.എല്‍.ടി.എസ്. കോച്ചിംഗ് സെന്‍ററുകളിലൂടെ രജിസ്റ്റര്‍ ചെയ്യാം.
സെബാസ്റ്റ്യന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഇ.എല്‍.ടി.എസ്.
കോച്ചിംഗിന്‍റെ മഞ്ചേരി,
ഓഫീസില്‍ രജിസ്ട്രേഷന്‍
സൗകര്യമുണ്ട്. ഇപ്പോഴത്തെ പരീക്ഷാ ഫീസ് 13250 രൂപയാണ്
(from 01/04/2019). കേരളത്തില്‍
കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്
ഐ.ഇ.എല്‍.ടി.എസ്. പരീക്ഷകള്‍ നടക്കുന്നത്.
Call +91-953 90 51 386
----------------------------------------------------------------------------------------------
IELTS
ജോലി–പഠനസാധ്യതകൾ...
IELTS
മാനദന്ധത്തില്‍ ഇളവ്; രണ്ടുതവണ
എഴുതിയും 7 ബാന്‍ഡ് നേടാം
നഴ്‌സുമാര്‍ വിദേശങ്ങളിലേക്ക്
കുടിയേറുന്നു....
---------------------------------------------------------------------------------------------
Gulf Job Oriented Courses
----------------------------------------------------------------------------------------------
IELTS-International English Language Testing Service
Typist
/ Translator Training
for Gulf Job
Soft
Package for Gulf Aspirants
Computer Typing Skills in Arabic & English
Communicative English and
Personal Excellence
(Spoken English)
Spoken
Arabic
Spoken
Hindi
Accounting Package
(Tally, SAGE 5.0, Quick Books, MyOb, Advanced Excel)
IELTS Exclusive Training
at Manjeri
Diploma
in Computer Applications (DCA)
Diploma in Computer Hardware & Networking
Diploma in
Desktop Publishing (DTP)
Secretarial
Practice (English)
Secretarial Practice (Arabic)
Executive Secretary & PA
Skills
Basic
English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win
Masters (Public Speaking & Presentation Skills)
------------------------------------------------------------------------------------------
Career Guidance
------------------------------------------------------------------------------------------
സാങ്കേതികവിദ്യാഭ്യാസം (ITI)
കാഡ്
/
ഓട്ടോകാഡ്
ഇന്റീരിയര്‍
ഡിസൈനിങ്
ഡാറ്റ എന്‍ട്രി
ടെക്‌നിക്കല്‍ റൈറ്റിംഗ്
വീഡിയോ എഡിറ്റിങ്
ഹോമിയോപ്പതി
ലിഫ്റ്റ് ടെക്‌നോളജി
ഹോമിയോപ്പതി
ഫയര്‍ എഞ്ചിനിയറിങ്
ഫിസിയോതെറാപ്പി
സാമൂഹ്യസേവനം
സ്റ്റാറ്റിസ്റ്റീഷ്യൻ
യുനാനി മെഡിസിൻ
സോഷ്യോളജി
അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് (കാര്‍ഷികശാസ്ത്രം)
മെക്കാട്രോണിക്‌സ്
ഫാര്‍മസിസ്റ്റ്
സൈക്കോളജി
വിദൂര വിദ്യാഭ്യാസം
ലൈബ്രറി സയന്‍സ്
കൊമേഴ്‌സ്–ഉപരിപഠനം
ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനം
വെറ്ററിനറി സയന്‍സ്
ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.)
അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ
ആര്‍ക്കിടെക്ചര് എന്‍ജിനിയറിങ്
നിയമ പഠനം
കാലിഗ്രാഫി
ലോജിസ്റ്റിക് മാനേജ്മെന്റ്
മര്‍ച്ചന്റ് നേവി
ഫുഡ് പ്രൊസസിങ്
തുകല്‍ അഥവാ ലെതര്‍
വ്യവസായം
NEET-National Eligibility cum Entrance Test
tags: what is IELTS? what is the
best IELTS coaching centre in Perinthalmanna?
what is the best IELTS coaching centre in
Malappuram?
what is the best IELTS coaching centre in Manjeri?
How can I score more bands in IELTS? is there any article in Malayalam
about IELTS?
Functional Arabic, Arabic English Translation course in Kerala,
English Arabic Translation training in Perinthalmanna, Gulf job
oriented training course in Kerala, Spoken English course in
Perinthalmanna, Spoken Arabic Course in Perinthalmanna, Spoken Arabic
in Kerala, English Arabic typing training in Kerala, Arabic letter
writing training in Kerala, Arabic English DTP training in Kerala,
Typing skills training in Kerala, Communicative English training in
Kerala, Communicative Arabic training in Kerala Degree Certificate
attestation service in Kerala, Marriage Certificate Attestation
service in Kerala, Birth Certificate attestation Service in Kerala,
Basic English training in Perinthalmanna, Gulf Job training in Kerala,
Soft skills training in Perinthalmanna. Finishing school for Gulf
Aspirants in Kerala, Call Centre Skills Training in Kerala, Call
Centre Skills Training in Perinthalmanna, Best training centre in
Kerala |