ഏത് കോളേജില്‍ പഠിക്കണം എന്ന് തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ
പ്രാധാന്യമേറിയതാണ് ബി.ടെക്കിന് ഏത് ബ്രാഞ്ച് തിരഞ്ഞെടുക്കണമെന്ന
കാര്യവും. വരുംവര്‍ഷങ്ങളില്‍ മികച്ച ജോലി സാധ്യത ഉറപ്പായ
‘മെക്കാട്രോണിക്സ്’എന്ന
ബി.ടെക് ബ്രാഞ്ച് പരിചയപ്പെടാം.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്,
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്,
കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ സംയോജിതരൂപമാണ്
മെക്കാട്രോണിക്സ്. ഈ വിഷയങ്ങളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തി
ഉപകരണങ്ങള്‍ രൂപകല്പന ചെയ്യുക എന്നതാണ് മെക്കാട്രോണിക്സ് എന്‍ജിനീയറുടെ
ജോലി. ഉപകരണങ്ങളുടെ രൂപകല്പനയ്ക്കൊപ്പം സംയോജനം,
പരീക്ഷണം,
വികസനം എന്നിവയും മെക്കാട്രോണിക്സിന്റെ ഭാഗമാണ്. സര്‍ക്കാര്‍,
സ്വകാര്യമേഖലകളിലെ ഉല്പാദനഫാക്ടറികളില് മെക്കാട്രോണിക്സ്
എന്‍ജിനീയര്‍മാരുടെ സേവനം അത്യാവശ്യമാണിപ്പോള്‍. അതുകണ്ടറിഞ്ഞ് രാജ്യത്തെ
പല പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലും മെക്കാട്രോണിക്സ്
എന്‍ജിനീയറിങില്‍ ബി.ടെക് കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്.
മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍
ബി.ടെക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മെക്കാട്രോണിക്സില്‍ ഉന്നതപഠനം
നടത്തുകയുമാകാം.
അത്യാവശ്യം വേണ്ടതെന്തൊക്കെ
ഏതെങ്കിലുമൊരു ബി.ടെക് മാത്രമാണ് ലക്ഷ്യമെങ്കില്‍
മെക്കാട്രോണിക്സിനെക്കുറിച്ച് ആലോചിക്കാത്തതാണ് ബുദ്ധി. ഒന്നിലെറെ
എന്‍ജിനീയറിങ് വിഷയങ്ങളുടെ സങ്കലനമാണീ പുതിയ പഠനശാഖ. അതുകൊണ്ട്തന്നെ ആ
വിഷയങ്ങളുടെയെല്ലാം അടിസ്ഥാനതത്വങ്ങള്‍ മെക്കാട്രോണിക്സുകാര്ക്ക്
പഠിക്കാനുണ്ടാകും. ഈ വ്യത്യസ്തവിഷയങ്ങളെല്ലാം ഒരേസമയം
പഠിച്ചുമനസിലാക്കാന് സാധിക്കുമെന്ന ആത്മവിശ്വാസമുള്ള മിടുക്കര്‍ മാത്രം
മെക്കാട്രോണിക്സ് തിരഞ്ഞെടുത്താല്‍ മതി. ഗണിതശാസ്ത്രത്തിലുള്ള കഴിവ്,
എന്‍ജിനീയറിങ് അഭിരുചി,
കഠനാധ്വാനം ചെയ്യാനുളള സന്നദ്ധത
എന്നിവയുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള വഴിയാണിത്.
മാത്തമാറ്റിക്സ്,
ഫിസിക്സ്,
കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ ബയോടെക്നോളജി വിഷയങ്ങളില്‍ മികച്ച
മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് മെക്കാട്രോണിക്സില്‍ ബി.ടെക്
പഠനത്തിന് അപേക്ഷിക്കാം.
സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കണ്ട്രോളര് നടത്തുന്ന പൊതുഎന്‍ട്രന്‍സ്
പരീക്ഷയിലോ ദേശീയതലത്തില്‍ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ്
എക്സാമിനേഷന് (മെയിന്‍),
ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (അഡ്വാന്‍സ്ഡ്) പരീക്ഷകളിലോ മികച്ച
വിജയം നേടുന്നവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.
എവിടെ പഠിക്കാം
എന്‍ജിനീയറിങ് പഠനത്തിന് സൗകര്യമൊരുക്കുന്ന രാജ്യത്തെ മുന്‍നിര
സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
(ഐ.ഐ.ടി.)യും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
(എന്‍.ഐ.ടി.)യും. എന്നാല്‍ രണ്ടു സ്ഥാപനങ്ങളുടെയും ഒരു സെന്ററില്‍ പോലും
മെക്കാട്രോണിക്സില്‍ ബി.ടെക് കോഴ്സ് നടത്തുന്നില്ല. ഇത്ര ഗഹനമേറിയ ഒരു
വിഷയത്തില്‍ ബി.ടെക് കോഴ്സിന്‍െ സിലബസ് തയ്യാറാക്കുന്നതിന്റെ അപ്രായോഗിത
കൊണ്ടാകും ഐ.ഐ.ടികളും എന്‍.ഐ.ടികളും അതിന് മുതിരാത്തത്.
കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണിപ്പാല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി.) യാണ് മെക്കാട്രോണിക്സ്
ബി.ടെക് കോഴ്സ് നടത്തുന്ന രാജ്യത്തെ പ്രമുഖസ്ഥാപനം. ഫിസിക്സ്,
കെമിസ്ട്രി,
മാത്തമാറ്റിക്സ് വിഷയങ്ങളില്‍
50
ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
രാജ്യമൊട്ടാകെയായി നടത്തുന്ന എന്‍ജിനീയറിങ് നാഷനല്‍ അഡ്മിഷന് ടെസ്റ്റ്
(ഇനാറ്റ്) എന്ന മത്സരപരീക്ഷയെഴുതി മികവ് തെളിയിച്ചവര്‍ക്കാണ് പ്രവേശനം.
കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. ഫിസിക്സ്,
കെമിസ്ട്രി,
മാത്തമാറ്റിക്സ്,
ഇംഗ്ലീഷ്,
ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നായി
240
ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും.
തമിഴ്നാട്ടിലെ ചെന്നൈയിലുളള അണ്ണാ യൂണിവേഴ്സിറ്റി,
തഞ്ചാവൂരിലുള്ള ശസ്ത്ര യൂണിവേഴ്സിറ്റി,
കാഞ്ചീപുരത്തുള്ള എസ്.ആര്.എം. യൂണിവേഴ്സിറ്റി,
ചെന്നൈ താംബരത്തുള്ള ഭാരത് യൂണിവേഴ്സിറ്റി,
കോയമ്പത്തൂരിലെ കര്‍പ്പകം കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലും
മെക്കാട്രോണിക്സില്‍ ബി.ടെക് കോഴ്സ് നടത്തുന്നു. അതത് കോളേജുകള്‍
നടത്തുന്ന മത്സരപരീക്ഷകള്‍ വഴിയാണ് തിരഞ്ഞെടുപ്പ്.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന വിശ്വേശ്വരയ്യ
ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ബി.ടെക് മെക്കാട്രോണിക്സ് കോഴ്സ്
സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകള്‍ മെക്കാട്രോണിക്സ് ബി.ടെക്
കോഴ്സിന്റെ സാധ്യതകള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍.
തൃശൂര്‍ തിരുവില്വാമലയിലുള്ള നെഹ്റു കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ്
റിസര്‍ച്ചില്‍ മാത്രമാണ് ഈ കോഴ്സ് ഇപ്പോഴുള്ളത്.
തുറന്നിടുന്ന തൊഴില്‍സാധ്യതകള്‍
മെക്കാട്രോണിക്സില്‍ ബി.ടെക് കഴിഞ്ഞിറങ്ങുന്നവരെ കാത്ത് ഒട്ടേറെ
തൊഴിലവസരങ്ങള്‍ ഇപ്പോഴുണ്ട്. കമ്പ്യൂട്ടര്‍ നിയന്ത്രിത കണ്ട്രോള്
സംവിധാനങ്ങളുള്ള ഉല്പാദക സംരംഭങ്ങളിലെല്ലാം മെക്കാട്രോണിക്സ്
എന്‍ജിനീയര്‍മാരുടെ സേവനം കൂടിയേതീരു. വന്കിടഫാക്ടറികളിലും
ഖനിവ്യവസായത്തിലേക്കുമെല്ലാം ഇവരെ ധാരാളമായി റിക്രൂട്ട് ചെയ്യുന്നു.
പ്രതിരോധമേഖലയും ഇവര്‍ക്കായി ധാരാളം സാധ്യതകള്‍ തുറന്നിടുന്നുണ്ട്.
ആര്‍മി,
നേവി,
എയര്‍ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ വര്‍ഷാവര്‍ഷം മെക്കാട്രോണിക്സ്
എന്‍ജിനീയര്‍മാരെ ജോലിക്ക് ക്ഷണിക്കാറുണ്ട്. കേന്ദ്ര പ്രതിരോധഗവേഷണ
സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും
(ഡി.ആര്.ഡി.ഒ.) മെക്കാട്രോണിക്സ് എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍
നല്കുന്നു.
(റസല്‍)
--------------------------------------------------------------------------------------------------------
Gulf Job Oriented Courses
--------------------------------------------------------------------------------------------------------
Translation Skills Training (English - Arabic - English)
Soft
Package for Gulf Aspirants
Computer Typing Skills in Arabic & English
Communicative English and
Personal Excellence
(Spoken English)
Spoken
Arabic
Diploma
in Computer Applications (DCA)
Diploma in Computer Hardware & Networking
Diploma in
Desktop Publishing (DTP)
Secretarial
Practice (English)
Secretarial Practice (Arabic)
Executive Secretary & PA
Skills
Basic
English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win
Masters (Public Speaking & Presentation Skills)
|