Drop Down Menu

Loading



 
 
 

Welcome to Explore International New Page 1

നഴ്‌സുമാര്‍ വിദേശങ്ങളിലേക്ക് കുടിയേറുന്നു....


അറബി രാഷ്ട്രങ്ങള്‍ക്കുപകരം മറ്റുചില പുതിയ തൊഴിലിടങ്ങള്‍ കൂടി നഴ്‌സുമാര്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
അനു എബ്രഹാം
കോഴിക്കോട് തിരുവമ്പാടിയിലെ ഒരു കന്യാസ്ത്രീമഠം. 10 നഴ്സുമാര്‍ ഇവിടെ താമസിക്കുന്നുണ്ട്. കൂടുതലും കോട്ടയം, ഇടുക്കി ജില്ലയില്‍നിന്നുള്ള നിര്‍ധനകുടുംബങ്ങളില്‍നിന്നുള്ളവര്‍. ഇവര്‍ക്കെല്ലാം ഒരേ ലക്ഷ്യംമാത്രം. എങ്ങനെയും ഐ.ഇ.എല്‍.ടി.എസ്. എന്ന കടമ്പ കടക്കണം. ഏതെങ്കിലും പാശ്ചാത്യരാജ്യത്ത് ജോലിനേടണം. കുടുംബത്തെ കരകയറ്റണം. ഐ.ഇ.എല്‍.ടി.എസ്. പരിശീലനത്തിന് പേരുകേട്ട ഒരുസ്ഥാപനം ഇവിടെയുണ്ട്. അതിലെ വിദ്യാര്‍ഥികളാണിവര്‍.

18 വട്ടം പരീക്ഷയെഴുതിയിട്ടും നേടിയെടുക്കാന്‍ കഴിയാത്ത രണ്ടുപേരുണ്ട് കൂട്ടത്തില്‍. ഒരുതവണ എഴുതുന്നതിന് 11,000 രൂപയാണ് ഫീസ്. സ്വകാര്യ ആസ്പത്രികളില്‍ ജോലിചെയ്തുണ്ടാക്കിയ പൈസയും വീട്ടില്‍നിന്ന് നുള്ളിപ്പെറുക്കിയതും ചേര്‍ത്ത് ഓരോവട്ടവും പരീക്ഷയെഴുതും.

കൈയിലുള്ള പൈസ മുഴുവന്‍ തീരുമ്പോള്‍ ഏതെങ്കിലും സ്വകാര്യ ആസ്പത്രിയില്‍ ജോലിക്കുകയറും. ആറുമാസം അങ്ങനെപോകും. വീണ്ടും ഭാഗ്യം പരീക്ഷിക്കാനെത്തും.കടുത്ത മാനസികസംഘര്‍ഷത്തിലാണ് ഇവരുടെ ജീവിതം. വീട്ടില്‍പോകാന്‍പോലും മടിക്കുന്ന ചിലരുണ്ട്. ക്രിസ്മസിനോ ഈസ്റ്ററിനോ വീട്ടിലെത്തിയാല്‍ പുറത്തിറങ്ങാറില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങള്‍ നേരിടാനുള്ള അവസ്ഥയില്ലാത്തതാണ് കാരണം.

മലയാളിനഴ്സുമാരുടെ ഒന്നാമത്തെ സ്വപ്നമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇവിടെയും അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ജോലിക്കും വിദ്യാഭ്യാസത്തിനും കയറണമെങ്കില്‍ ഐ.ഇ.എല്‍.ടി.എസ്. (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) എന്ന കടമ്പ കടക്കണം. ഇംഗ്‌ളീഷ് നന്നായി എഴുതാനും ഒഴുക്കോടെ സംസാരിക്കാനും കഴിയണം.

ശരാശരിനിലവാരം മാത്രമുള്ള ഒരാള്‍ക്കും ഈ ഭാഗത്തേക്ക് അടുക്കാനാവില്ല. കഠിനപരിശീലനവും ഭാഗ്യവും തുണയ്ക്കുന്ന ചുരുക്കം ചിലര്‍ കടക്കും. അവശേഷിക്കുന്ന മാലാഖമാര്‍ ഈയാംപാറ്റകളെപ്പോലെ വീണ്ടും വീണ്ടും ഈ തീയിലേക്ക് അടുക്കുകയും ചിറകറ്റുവീഴുകയും ചെയ്യും.

വായന, എഴുത്ത്, അറിവ്, സംസാരം (Reading, Writing, Listening & Speaking) എന്നിങ്ങനെ നാലുമേഖലകളിലെ മികവാണ് നോക്കുന്നത്. ഓരോന്നിലും ഒമ്പതിലാണ് മാര്‍ക്ക്. നഴ്സുമാര്‍ക്കുമാത്രം ഏഴു മാര്‍ക്കുവേണം. മറ്റുള്ള മേഖലകളിലേക്ക് അതില്‍ത്താഴെ മതി.

ഏതെങ്കിലും ഒരുവിഷയം പോയാല്‍ ആ അധ്യായം അവസാനിക്കുന്നതായിരുന്നു മുമ്പത്തെ രീതി. എന്നാല്‍, വീണ്ടുമെഴുതുമ്പോള്‍ പോയവിഷയത്തില്‍ ജയിച്ചിട്ടുണ്ടെങ്കില്‍ കഴിഞ്ഞതവണത്തെ ഫലത്തോട് കൂട്ടിയോജിപ്പിക്കാമെന്ന ഇളവ് (ക്ലബ്ബിങ്) ഈയടുത്ത് നല്‍കിയിട്ടുണ്ട്.

ഏജന്‍സികള്‍ക്ക് പണംപിടുങ്ങാന്‍ ഒരേവിഷയങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി തോല്പിക്കുന്നതായി ആക്ഷേപമുണ്ട്. തുടര്‍ച്ചയായി എട്ടുപരീക്ഷകളില്‍ നാലുവിഷയങ്ങളിലും. ഒരേ സ്‌കോര്‍ നേടിയവരുണ്ട്. ഇതില്‍നിന്ന് രക്ഷനേടാന്‍ മറ്റുരാജ്യങ്ങളില്‍പോയി എഴുതും. അപ്പോള്‍ ഇവിടെ നിരന്തരമായി തോറ്റ വിഷയം ജയിക്കും. ഇങ്ങനെ വിദേശരാജ്യങ്ങളില്‍പോയി ക്ലബ്ബിങ്ങിലൂടെ ഐ.ഇ.എല്‍.ടി.എസ്. കടക്കുന്ന ഒട്ടേറെപ്പേരുണ്ട്.
കൂനിന്മേല്‍ കുരുപോലെ വിദ്യാഭ്യാസവായ്പ കേരളത്തില്‍ നഴ്സിങ് തരംഗം ഏറ്റവുമധികമുള്ളത് മലയോര കുടിയേറ്റമേഖലകളിലാണ്. ഇവിടെ ആകെ അനുവദിക്കുന്ന വിദ്യാഭ്യാസവായ്പയുടെ 55 ശതമാനവും നഴ്സിങ്ങിനാണ്. ഇതില്‍ അഞ്ചുശതമാനത്തിനുമാത്രമേ തവണകള്‍ മുടക്കാതെ കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാറുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
നാലരലക്ഷം രൂപ വിദ്യാഭ്യാസവായ്പയെടുത്താല്‍ മാസം അടവ് 12,000 രൂപ. നാട്ടില്‍ പരമാവധി 10,000 രൂപ ശമ്പളം വാങ്ങുന്നവരുടെ തിരിച്ചടവ് അതോടെ മുടങ്ങും. തെറ്റിയ അടവുകള്‍ ഇവരുടെ ജീവിതത്തിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കും. ഇതില്‍നിന്ന് രക്ഷനേടാനുള്ള നഴ്സുമാരുടെ അവസാനത്തെ കച്ചിത്തുരുമ്പാണ് വിദേശത്തുജോലി.
നഴ്സിങ്ങിലെ കുതിപ്പുകാലം കണ്ണടച്ചുതുറക്കുംമുമ്പ് നഴ്സിങ് സ്ഥാപനങ്ങള്‍ മുളയ്ക്കുന്ന കാഴ്ചയാണ് ഒന്നരപ്പതിറ്റാണ്ടിനിടെ കേരളം കണ്ടത്. ഇതില്‍ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലാണ്. 2015-ലെ കണക്കെടുത്താല്‍ ജനറല്‍ നഴ്‌സിങ്ങില്‍ 193 എണ്ണം സ്വകാര്യമേഖലയില്‍. സീറ്റുകള്‍ 6537.
ബി.എസ്സി. നഴ്സിങ്ങില്‍ 118 എണ്ണം സ്വകാര്യസ്ഥാപനങ്ങളാണ്. ആകെ സീറ്റ് 6335. 2012-നുശേഷം ചെറിയൊരു ഇടിവുവന്നിട്ടുണ്ട്. ജനറല്‍ നഴ്സിങ് പഠിപ്പിക്കുന്ന 230 സ്ഥാപനങ്ങള്‍ 2012-ല്‍ ഉണ്ടായിരുന്നു. മൂന്നുവര്‍ഷത്തിനിടെ 21 സ്ഥാപനങ്ങള്‍ പൂട്ടുകയോ അംഗീകാരം നഷ്ടപ്പെടുകയോ ചെയ്തു.
ഇതരസംസ്ഥാനങ്ങളില്‍പോയി പഠിക്കുന്നവരുടെ എണ്ണംകൂടി കൂട്ടിയാല്‍ ഒരുവര്‍ഷം കേരളത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയിറങ്ങുന്ന നഴ്സുമാരുടെ എണ്ണം 9000-ത്തിനടുത്തുവരും. ഇത്രയധികം നഴ്സുമാര്‍ ഓരോവര്‍ഷവും പുതുതായി പുറത്തിറങ്ങുമെങ്കിലും അതിനനുസരിച്ച് ജോലിസാധ്യത കൂടുന്നില്ല. ഫലമോ തുച്ഛമായ ശമ്പളത്തില്‍ ഇവിടെ ജോലിചെയ്യേണ്ടിവരുന്നു. (Mathrubhumi 16/07/2016)

--------------------------------------------------------------------------------------------------------
Gulf Job Oriented Courses
--------------------------------------------------------------------------------------------------------
IELTS-International English Language Testing Service
Translation Skills Training (English - Arabic - English)
Soft Package for Gulf Aspirants
Computer Typing Skills in Arabic & English
Communicative English and Personal Excellence (Spoken English)
Spoken Arabic
Accounting Package (Tally, SAGE 5.0, Quick Books, MyOb, Advanced Excel)
Diploma in Computer Applications (DCA)
Diploma in Computer Hardware & Networking
Diploma in Desktop Publishing (DTP)
Secretarial Practice (English)
Secretarial Practice (Arabic)
Executive Secretary & PA Skills
Basic English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win Masters (Public Speaking & Presentation Skills)
--------------------------------------------------------------------------------------------------------
Career Guidance
--------------------------------------------------------------------------------------------------------
മെക്കാട്രോണിക്‌സ്

ഹോമിയോപ്പതി

ലിഫ്റ്റ് ടെക്‌നോളജി

ഹോമിയോപ്പതി

ഫയര്‍ എഞ്ചിനിയറിങ്

ഫിസിയോതെറാപ്പി

സാമൂഹ്യസേവനം

സ്റ്റാറ്റിസ്റ്റീഷ്യൻ

യുനാനി മെഡിസിൻ

സോഷ്യോളജി

അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് (കാര്‍ഷികശാസ്ത്രം)

ഫാര്‍മസിസ്റ്റ്

സൈക്കോളജി

വിദൂര വിദ്യാഭ്യാസം

ലൈബ്രറി സയന്‍സ്

കൊമേഴ്‌സ്ഉപരിപഠനം

ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനം

വെറ്ററിനറി സയന്‍സ്

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.)

അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ

ആര്‍ക്കിടെക്ചര് എന്‍ജിനിയറിങ്

നിയമ പഠനം

കാലിഗ്രാഫി

ലോജിസ്റ്റിക് മാനേജ്‌മെന്റ്

മര്‍ച്ചന്റ് നേവി

ഫുഡ് പ്രൊസസിങ്

തുകല്‍ അഥവാ ലെതര്‍ വ്യവസായം

NEET-National Eligibility cum Entrance Test
Tags: what are the engineering study options available in Kerala? What is the demanding branch in Engineering? Which college is best for engineering study in Kerala? Maths Tuition in Perinthalmanna, English Tuition in Perinthalmanna, Science tuition in Perinthalmanna, Graphic designing course in Kerala, where can I do graphic designing course in Perinthalmanna, Tally training centre in Perinthalmanna, Account software training in Perinthalmanna, SAGE Accounting package training in Malappuram, Manual Accounting training in Perinthalmanna, Gulf course in Kerala, Functional Arabic, Arabic English Translation course in Kerala, English Arabic Translation training in Perinthalmanna, Gulf job oriented training course in Kerala, Spoken English course in Perinthalmanna, Spoken Arabic Course in Perinthalmanna, Spoken Arabic in Kerala, English Arabic typing training in Kerala, Arabic letter writing training in Kerala, Arabic English DTP training in Kerala, Typing skills training in Kerala, Communicative English training in Kerala, Communicative Arabic training in Kerala Degree Certificate attestation service in Kerala, Marriage Certificate Attestation service in Kerala, Birth Certificate attestation Service in Kerala, Basic English training in Perinthalmanna, Gulf Job training in Kerala, Soft skills training in Perinthalmanna. Finishing school for Gulf Aspirants in Kerala, Call Centre Skills Training in Kerala, Call Centre Skills Training in Perinthalmanna, Best training centre in Kerala

Labour Dispute

Labour Card Renewal


 

  Back |

Printer-Friendly version

Print Page  | Email this article

 

 

Tell a Friend

UAE Visa Service
തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍ വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക.  read more
Explore International 
+91-953 90 51 386

 

Secretarial Practice Course in Manjeri
Six months Diploma Course includes: English Malayalam Data Entry, Communicative English, Computer (Windows, Office, Internet & Email) read more

 



Welcome to First Gate Business Service

Affidavit for Child's Passport | Affidavit for Maid Visa-Indian Consulate | Attestation | Ban-1Year | Business Set-Up in Dubai | Certificate Attestation | Change of Name | Change of Spouse Name | Cheque Bounce | Consulate Procedures for Maid Visa | Consulate Works-Ind | Credit Card Debt | Damaged Passport | Date of Birth Correction Death Cert. Attestation | ECNR | Embassies & Consulates | Employment ban | Employment Contract-Ind.Consulate | Employment Visa-UAE | Employment rules-UAE | FAQs-Visa | Family Visa Abu Dhabi | Family Visa-Ajman | Family Visa-Dubai | Family Visa Sharjah | Fines-UAE | Immigration Clearance | Important Telephone Numbers-Dubai | Indian Maid- Change Visa inside UAE | India Tourist Visa | International Driving Permit-Dubai | Investor Visa-Dubai | Labour Dispute-UAE | Labour Law-UAE | Legalization at UAE Embassy | LLC formation-Dubai | Loss of Passport-Dubai | Maid Visa-UAE | Marriage Solemnization at Indian Consulate-Dubai | Medical Test-Dubai | Mission Visa-UAE | MoH & DoH Exams | Multiple Entry Visa-Dubai | Municipality Exam for Engineers-Dubai | NRI Certificate | OK to Board | Online Service | Passport Lost | PCC Attestation-UAE Embassy Delhi | PCC-India | PCC Out of Country-Dubai | Pharmacist Exam-UAE | Re-entry-UAE | Salary Certificate Attestation-Dubai | Saudi Visa | Servant Visa-UAE | Sharjah Visa rules | Surrender of Indian Passport | Tatkaal Passport | TC Attestation-Consulate-Dubai | Tourist Visa-UAE | Translation | UAE Embassies World-wide | Umrah Visa | Undertaking for Studies | Visa for Step-child-Dubai | Visa on Arrival-Dubai | Visa on Arrival-India | Visa on Arrival-Qatar | Visas of two countries | Visit Visa-UAE | Will Attestation-Dubai | Work in UAE | Work Permit-UAE | more

 

Explore International , 2nd Floor, City Tower, Pandikkad Road, Opp. KTA Gents Planet, MANJERI, Malappuram Dt, Kerala, India.
Tel. +91 - 953 90 51 386, Email: exploreprocess@gmail.com, www.lingodome.in

Head Office: Dubai, U.A.E. www.visaprocess.ae