Drop Down Menu

Loading 
 
 

Welcome to First Gate Business Service New Page 1

സോഷ്യോളജി (Career Guidance)

 

മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ് സമൂഹശാസ്ത്രം അഥവാ സോഷ്യോളജി. മനുഷ്യന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ പറ്റി നിലവിലുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ശാസ്ത്രീയപഠനങ്ങളിലൂടെ അതിനെ വികസിപ്പിക്കുകയും ചെയ്യുകയാണ് സോഷ്യോളജിയുടെ ധര്‍മ്മം. മധ്യകാലത്ത് ശാസ്ത്രപുരോഗതിയുടെ അമരത്ത് വാണ അറബികളാണ് ലോകത്തിന് ഈ ശാസ്ത്രശാഖ പരിചയപ്പെടുത്തിയത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനുമായ അബ്ദുര്‍റഹ്മാനുബ്‌നു ഖല്‍ദൂനാണ് സമൂഹശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്.

ഫ്രഞ്ച് ചിന്തകനായ അഗസ്‌തേ കോംതെയാണ് സോഷ്യോളജി എന്ന പദം രൂപപ്പെടുത്തിയത്. അതുകൊണ്ടാകാം സോഷ്യോളജി എന്ന പഠനശാഖയുടെ പിതാവായി പലരും വിശേഷിപ്പിക്കുന്നത് കോംതെയേയാണ്. ഏറെ പ്രായം വന്നിട്ടില്ലാത്ത ഈ ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബിസിനസ്, നിയമം, ആരോഗ്യം, പത്രപ്രവര്‍ത്തനം ഈ മേഖലകളിലൊക്കെ സമൂഹശാസ്ത്രത്തിന്റെ പ്രായോഗിക ഉപയോഗം കൂടിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രം ഉപയോഗപ്പെടുന്നൊരു പഠനശാഖയായിട്ടായിരുന്നു മുമ്പൊക്കെ സോഷ്യോളജി പരിഗണിക്കപ്പെട്ടിരുന്നത്. അധ്യാപനമല്ലാതെ മറ്റൊരു തൊഴിലവസരങ്ങളും സോഷ്യോളജിക്കാര്‍ക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തന്നെ സ്വകാര്യമേഖലയിലും സോഷ്യോളജിക്കാര്‍ക്ക് അവസരങ്ങള്‍ ഏറിയിട്ടുണ്ടിപ്പോള്‍. വന്‍കിട കോര്‍പറേറ്റ് കമ്പനികളിലൊക്കെ സോഷ്യോളജിസ്റ്റിന്റെ തസ്തിക നിര്‍ബന്ധമായിട്ടുണ്ട്. ഓരോ ഉത്പന്നവും പുറത്തിറക്കുന്നതിന് മുമ്പ് അവ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന നല്ലതും ചീത്തതുമായ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയാണ് കോര്‍പ്പറേറ്റ് കമ്പനികളിലെ സോഷ്യോളജിസ്റ്റുകളുടെ ധര്‍മം. സര്‍ക്കാര്‍ നയങ്ങളും നിലപാടുകളും രൂപപ്പെടും മുമ്പ് അക്കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും സോഷ്യോളജിസ്റ്റുകള്‍ നിയോഗിക്കപ്പെടാറുണ്ട്. ചുരുക്കത്തില്‍ സമൂഹത്തിന്റെ ചെറുസ്പന്ദനങ്ങള്‍ പോലും കൃത്യമായി മനസിലാക്കുകയും അതിന്റെ ഗതിവിഗതികള്‍ മൂന്‍കൂട്ടിയറിയുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സോഷ്യോളജിസ്റ്റുകള്‍ക്കുള്ളത്. ഉപഭോക്താവ് രാജാവായി മാറുന്ന പുതുകാലത്ത് അവന്റെ മനോഗതങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്ന സോഷ്യോളജിസ്റ്റുകള്‍ക്ക് പ്രിയമേറുന്നത് സ്വാഭാവികം.

എന്ത് പഠിക്കണം

സാമൂഹ്യശാസ്ത്രജ്ഞനാകുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. സമൂഹത്തെ രണ്ടു കണ്ണും തുറന്ന് മനസിലാക്കാനുള്ള സന്നദ്ധതയും ക്ഷമയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള മേഖലയാണിത്. ഏറെക്കാലത്തെ പരിശ്രമവും കഠിനാധ്വാനവുമുണ്ടെങ്കില്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ. നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, വിവേചനബുദ്ധി, ഗവേഷണത്തിലുളള താത്പര്യം, ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തിക്കാനുള്ള ശേഷി, വിവിധ തരക്കാരായ മനുഷ്യരുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുമുള്ള മാനസികനിലവാരം എന്നിവയും സോഷ്യോളജിസ്റ്റുകള്‍ക്ക് അത്യാവശ്യമാണ്.

സോഷ്യോളജി കരിയറാക്കാനാണ് ഉദ്ദ്യേശമെങ്കില്‍ ഈ വിഷയത്തില്‍ ബിരുദവും പി.ജിയുമെടുക്കാം. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബി.എ. സോഷ്യോളജി കോഴ്‌സിന് ചേരാം. ബിരുദപഠനത്തിന് സോഷ്യോളജി തിരഞ്ഞെടുക്കാന്‍ സാധിക്കാതെ പോയവരും വിഷമിക്കേണ്ടതില്ല. ഏത് വിഷയത്തില്‍ ബിരുദെമടുത്തവര്‍ക്കും സോഷ്യോളജി എം.എയ്ക്ക് ചേരാവുന്നതാണ്. പക്ഷേ അഡ്മിഷന്‍ വേളയില്‍ മുന്‍ഗണന ലഭിക്കുക ബി.എ. സോഷ്യോളജിക്കാര്‍ക്കായിരിക്കുമെന്ന് മാത്രം. എം.എയ്ക്ക് ശേഷം എം.ഫില്‍, പി.എച്ച്.ഡി. തുടങ്ങിയ ഉന്നത പഠന അവസരങ്ങളും സോഷ്യോളജിക്കാര്‍ക്കുണ്ട്. ബി.എയ്ക്ക് പുറമെ ചില സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തെ സോഷ്യോളജി ഡിപ്ലോമ കോഴ്‌സുകളും നടത്തുന്നു.

എവിടെ പഠിക്കണം

രാജ്യത്തെ 133 പരമ്പരാഗത സര്‍വകലാശാലകളില്‍ 85 ഇടങ്ങളില്‍ സോഷ്യോളജി പഠനവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മിക്ക കോളേജുകളും സോഷ്യോളജിയില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ നടത്തുന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.), ഡല്‍ഹിയില്‍ തന്നെയുള്ള ജാമിഅ മിലിയ ഇസ്‌ലാമിയ, ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രവര്‍ത്തിക്കുന്ന ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശില്‍ തന്നെയുള്ള അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, അലഹാബാദ് യൂണിവേഴ്‌സിറ്റി, ഗുജറാത്തിലെ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ (എം.എസ്.യു.-ബറോഡ), തമിഴ്‌നാട്ടിലെ മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവയാണ് സോഷ്യോളജി പഠനത്തിന് രാജ്യത്തെ പേരുകേട്ട സ്ഥാപനങ്ങള്‍. പൂനെ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ സോഷ്യോളജി കോഴ്‌സുകള്‍ നടക്കുന്നുണ്ട്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജ്, ചെന്നൈ ലൊയോള കോളേജ്, മുംബൈയിലെ സോഫിയ കോളേജ്, സെന്റ് പോള്‍സ് കോളേജ്, വില്‍സന്‍ കോളേജ് എന്നിവയാണ് സോഷ്യോളജി കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ മികച്ച കോളേജുകള്‍.

പഠനം ഡല്‍ഹിയില്‍

എല്ലാ കോഴ്‌സുകളെയും പോലെ സോഷ്യോളജി പഠനത്തിനും വിദ്യാര്‍ഥികള്‍ ആദ്യമുറ്റുനോക്കുക രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏഴ് കോളേജുകളില്‍ ബി.എ. സോഷ്യോളജി കോഴ്‌സ് നടക്കുന്നുണ്ട്. ഹിന്ദു, ജാനകി ദേവി മഹാവിദ്യാലയ, ജീസസ് ആന്‍ഡ് മേരി, കമല നെഹ്‌റു, ലേഡി ശ്രീരാം, മൈത്രേയി, മിരാന്‍ഡ ഹൗസ് എന്നിവയാണവ. പ്രത്യേകമായി നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ അഡ്മിഷന്‍. ഈ പരീക്ഷയില്‍ 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കൂ. മൂന്ന് വര്‍ഷങ്ങളിലായി ആറ് സെമസ്റ്ററുകളാണ് ബി.എ. സോഷ്യോളജിക്ക് പഠിക്കാനുണ്ടാകുക. ബി.എ. സോഷ്യോളജി പഠനത്തിന് ശേഷം ഡല്‍ഹിയില്‍ തന്നെയുള്ള ജെ.എന്‍.യുവിലോ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലോ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലോ ഉപരിപഠനത്തിന് ചേരാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)യുടെ ഡല്‍ഹി, മദ്രാസ്, ഹൈദരാബാദ്, ബോംബെ, റൂര്‍ക്കി ക്യാംപസുകളില്‍ സോഷ്യോളജിയില്‍ പി.ജി. കോഴ്‌സ് നടത്തുന്നു.

പഠനം കേരളത്തില്‍

കേരളത്തിലെ ഏല്ലാ സര്‍വകലാശാലകളുടെ കീഴിലുളള കോളേജുകളിലും സോഷ്യോളജിയില്‍ ബി.എ.,എം.എ. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബി.എ. സോഷ്യോളജി കോഴ്‌സ് നടത്തുന്ന കോളേജുകളെ പരിചയപ്പെടുത്താം. കോഴിക്കോട് സാമുരിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, നരിക്കുനിയിലെ ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തവനൂരിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പുറമണ്ണൂരിലെ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തിരൂരിലെ ബാഫഖി യത്തീം ഖാന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ വിമന്‍, പെരിന്തല്‍മണ്ണയിലെ ഐ.എസ്.എസ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വണ്ടൂരിലെ വുമണ്‍സ് ഇസ്‌ലാമിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എടക്കരയിലെ ശ്രീ വിവേകാനന്ദ പഠനകേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കുഴിമണ്ണയിലെ റീജ്യനല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, രാമപുരത്തെ ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടിയിലെ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മഞ്ചേരിയിലെ നോബിള്‍ വുമണ്‍സ് കോളേജ്, പാലക്കാട്ടെ ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തൃശൂരിലെ വിമല കോളേജ്, കാര്‍മല്‍ കോളേജ്, പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണവ. സാമുരിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്, തൃശൂര്‍ വിമലാ കോളേജ്, തൃശൂര്‍ കാര്‍മല്‍ കോളേജ് എന്നിവിടങ്ങളില്‍ എം.എ. കോഴ്‌സുണ്ട്. ഇതുപോലെ എം.ജി., കേരള സര്‍വകലാശാലകളുടെ കീഴിലും നിരവധി കോളേജുകളില്‍ ബി.എ., എം.എ. സോഷ്യോളജി കോഴ്‌സ് നടക്കുന്നു. ഇതിന് പുറമെ വിവിധ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസവകുപ്പുകളും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യും സോഷ്യോളജിയില്‍ ബി.എ., എം.എ. പഠനസൗകര്യം വാഗ്ദാനം ചെയ്യുന്നു. (റസല്‍)

--------------------------------------------------------------------------------------------------------
Gulf Job Oriented Courses
--------------------------------------------------------------------------------------------------------
Translation Skills Training (English - Arabic - English)
Soft Package for Gulf Aspirants
Computer Typing Skills in Arabic & English
Communicative English and Personal Excellence (Spoken English)
Spoken Arabic
Diploma in Computer Applications (DCA)
Diploma in Computer Hardware & Networking
Diploma in Desktop Publishing (DTP)
Secretarial Practice (English)
Secretarial Practice (Arabic)
Executive Secretary & PA Skills
Basic English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win Masters (Public Speaking & Presentation Skills)
 

Labour Dispute

Labour Card Renewal


 

  Back |

Printer-Friendly version

Print Page  | Email this article

 

 

Tell a Friend

UAE Visa Service
തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍ വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക.  read more
Explore International 
+91-953 90 51 386

 

Secretarial Practice Course in Manjeri
Six months Diploma Course includes: English Malayalam Data Entry, Communicative English, Computer (Windows, Office, Internet & Email) read more

 Welcome to First Gate Business Service

Affidavit for Child's Passport | Affidavit for Maid Visa-Indian Consulate | Attestation | Ban-1Year | Business Set-Up in Dubai | Certificate Attestation | Change of Name | Change of Spouse Name | Cheque Bounce | Consulate Procedures for Maid Visa | Consulate Works-Ind | Credit Card Debt | Damaged Passport | Date of Birth Correction Death Cert. Attestation | ECNR | Embassies & Consulates | Employment ban | Employment Contract-Ind.Consulate | Employment Visa-UAE | Employment rules-UAE | FAQs-Visa | Family Visa Abu Dhabi | Family Visa-Ajman | Family Visa-Dubai | Family Visa Sharjah | Fines-UAE | Immigration Clearance | Important Telephone Numbers-Dubai | Indian Maid- Change Visa inside UAE | India Tourist Visa | International Driving Permit-Dubai | Investor Visa-Dubai | Labour Dispute-UAE | Labour Law-UAE | Legalization at UAE Embassy | LLC formation-Dubai | Loss of Passport-Dubai | Maid Visa-UAE | Marriage Solemnization at Indian Consulate-Dubai | Medical Test-Dubai | Mission Visa-UAE | MoH & DoH Exams | Multiple Entry Visa-Dubai | Municipality Exam for Engineers-Dubai | NRI Certificate | OK to Board | Online Service | Passport Lost | PCC Attestation-UAE Embassy Delhi | PCC-India | PCC Out of Country-Dubai | Pharmacist Exam-UAE | Re-entry-UAE | Salary Certificate Attestation-Dubai | Saudi Visa | Servant Visa-UAE | Sharjah Visa rules | Surrender of Indian Passport | Tatkaal Passport | TC Attestation-Consulate-Dubai | Tourist Visa-UAE | Translation | UAE Embassies World-wide | Umrah Visa | Undertaking for Studies | Visa for Step-child-Dubai | Visa on Arrival-Dubai | Visa on Arrival-India | Visa on Arrival-Qatar | Visas of two countries | Visit Visa-UAE | Will Attestation-Dubai | Work in UAE | Work Permit-UAE | more

 

Explore International , 2nd Floor, City Tower, Pandikkad Road, Opp. KTA Gents Planet, MANJERI, Malappuram Dt, Kerala, India.
Tel. +91 - 953 90 51 386, Email: exploreprocess@gmail.com, www.lingodome.in

Head Office: Dubai, U.A.E. www.visaprocess.ae