ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വങ്ങളില്‍
അധിഷ്ഠിതമായി രൂപമെടുത്ത ചികിത്സാരീതിയാണ് യുനാനി. സംസ്കാരങ്ങളുടെ
കളിത്തൊട്ടിലായ ഗ്രീസില്‍ ഉദയം കൊണ്ടതാണിത്. പ്രാചീന പേര്‍ഷ്യന്‍
വൈദ്യത്തില്‍ നിന്നാണ് യുനാനി പിറവിയെടുത്തതെന്നും വാദിക്കുന്നവരുണ്ട്.
ജന്മമെടുത്തത് എവിടെയാണെങ്കിലും യുനാനി ചികിത്സയുടെ വളര്‍ച്ചയ്ക്കും
വ്യാപനത്തിനും നന്ദി പറയേണ്ടത് അറബികളോടാണ്. യുനാനി ഗ്രന്ഥങ്ങള്‍ സ്വന്തം
ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമല്ല,
സമ്പുഷ്ടമായ സംഭാവനകള്‍ കൊണ്ട് ഈ ചികിത്സാരീതിയെ വൈവിധ്യവത്കരിക്കുകയും
ചെയ്തു അറബികള്‍. ഇന്നിപ്പോള്‍ ഒരു ബദല്‍ ചികിത്സാരീതിയായി യുനാനി പരക്കേ
അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മോഡേണ്‍ മെഡിസിനും ഹോമിയോപ്പതിയും
പഠിക്കുന്നതുപോലെ യുനാനി കോഴ്സ് പഠിച്ചിറങ്ങി സ്വന്തമായി പ്രാക്ടീസ്
ചെയ്യാനുള്ള സംവിധാനവുമായി.
അടിസ്ഥാനം ചതുര്‍ദ്രവ സിദ്ധാന്തം
യുനാനിയുടെ തൊഴില്‍ സാധ്യതകള്‍ വിശദീകരിക്കുന്നതിന് മുമ്പായി അതിന്റെ
അടിസ്ഥാനതത്വങ്ങള്‍ ചെറുതായി വിശദീകരിക്കാം. ഹിപ്പോക്രേറ്റസിന്റെ
പ്രസിദ്ധമായ ചതുര്‍ദ്രവ സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് യുനാനി
വൈദ്യത്തിന്റെ അടിസ്ഥാന തത്വം. മനുഷ്യശരീരത്തില്‍ രക്തം,
ശ്ലേഷ്മം,
പീതപിത്തം,
കൃഷ്ണപിത്തം എന്നീ നാലു ദ്രവങ്ങളുടെ സാന്നിധ്യമുണ്ടെന്ന് യുനാനി
വൈദ്യത്തില്‍ വിഭാവനം ചെയ്യുന്നു. അര്‍ക്കാന്‍ (മൂലഘടകങ്ങള്‍),
മിസാജ് (പ്രകൃതം),
അഖ്ലാത്ത് (ദ്രവങ്ങള്‍),
അര്‍വാഹ് (ആത്മാക്കള്‍),
ഖുവ്വാത്ത് (ശേഷികള്‍),
അഫാല്‍ (ധര്‍മങ്ങള്‍) എന്നീ ഏഴ് ഘടകങ്ങളും ശരീരത്തിലുണ്ട്.
പരസ്പരബന്ധിയായ ഈ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് രോഗത്തിന്റെ
കാരണവും സ്വഭാവവും മനസിലാക്കി ചികിത്സ നടത്തുകയെന്നതാണ് യുനാനി രീതി.
രോഗനിര്‍ണയത്തിനായി വൈദ്യന്മാര് പ്രധാനമായും ആശ്രയിക്കുന്നത്
നാഡീമിടിപ്പ് (നബ്സ്) പരിശോധനയാണ്.
പ്രാദേശികമായി ലഭ്യമായ പ്രകൃതിദത്തമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ
ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും
ഉപയോഗത്തിലുണ്ട്. ചൂര്‍ണ്ണങ്ങള്‍,
കഷായങ്ങള്‍,
രസങ്ങള്‍,
ആസവങ്ങള്‍,
അരിഷ്ടങ്ങള്‍,
ലേഹ്യം,
മധുരദ്രവങ്ങള്‍,
ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു.
ഇന്ത്യയില്‍ ഈ ചികിത്സാരീതി എത്തുന്നത് ക്രിസ്തുവര്‍ഷം
12-13
നൂറ്റാണ്ടില്‍ മുസ്ലിം ഭരണകാലത്തായിരുന്നു. പിന്നീട് മുഗള്‍
കാലഘട്ടത്തില്‍ വളര്‍ച്ച പ്രാപിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് അലോപ്പതി സമ്പ്രദായം കടന്നുവന്നതോടെ യുനാനി
വൈദ്യത്തിന്റെ പരിശീലനം,
ഗവേഷണം എന്നിവ പിറകോട്ടടിച്ചു.
സ്വാതന്ത്രലബ്ധിക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും യുനാനി രീതിക്ക് പ്രചാരം
കിട്ടിത്തുടങ്ങിയത്. യുനാനിയുടെ പഠനവും പ്രയോഗവും പ്രോത്സാഹിപ്പിക്കാനും
ചിട്ടപ്പെടുത്താനുമുള്ള നിയമങ്ങള്‍ പാസാക്കപ്പെട്ടു. യുനാനി പ്രാക്ടീസ്
ചെയ്യുന്നതിനും യുനാനി മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍
തലത്തില്‍ തന്നെ സംവിധാനങ്ങളുണ്ടായി. അതിന്റെ ഫലമായി പലയിടങ്ങളിലും
യുനാനി ഗവേഷണ സ്ഥാപനങ്ങളും പരിശോധനാശാലകളും സ്ഥാപിക്കപ്പെട്ടു. ഇന്ന്
അംഗീകൃത പ്രാക്ടീഷണര്‍മാരും ആശുപത്രികളും പഠന ഗവേഷണ സ്ഥാപനങ്ങളും
ഉള്‍പ്പെടുന്ന യുനാനിവൈദ്യം രാജ്യത്തെ ആരോഗ്യ സേവന സംവിധാനത്തിന്റെ
അവിഭാജ്യഘടകമായി തീര്‍ന്നിട്ടുണ്ട്.
എന്ത് പഠിക്കണം?
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നിയന്ത്രണത്തിലാണ്
യുനാനി മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. നാല്പത്തിയാറ്
അംഗീകൃത യുനാനി വൈദ്യ കോളേജുകള്‍ രാജ്യത്തുണ്ട്. ഇവ യുനാനിയില്‍
പഠനത്തിനും പരീശീലനത്തിനും സൗകര്യം ഏര്‍പ്പെടുത്തുന്നു. ഏതാണ്ട്
1770
വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജുകളിലെല്ലാം കൂടി ഓരോ വര്‍ഷവും പ്രവേശനം
നല്‍കുന്നുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം വിവിധ സര്‍വകലാശാലകളുമായി
അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ്
ഇന്ത്യന്‍ മെഡിസിന് നിര്‍ദ്ദേശിക്കുന്ന പാഠ്യ പദ്ധതിയാണ് ഈ കോളേജുകള്‍
പിന്തുടരുന്നത്.
സയന്‍സ് വിഷയങ്ങളില്‍
50
ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.
പ്ലസ്ടു തലത്തില്‍ ഉര്‍ദുവോ അറബിയോ പഠിച്ചവര്‍ക്ക് പ്രവേശനത്തില്‍
മുന്‍ഗണനയുണ്ട്. ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദ് സര്‍വകലാശാല,
അലിഡഢിലെ അജ്മല്ഖാന് തിബ്ബിയ്യ കോളേജ്,
മുംബൈയിലെ ഡോ. എം.ഐ.ജെ. തിബ്ബിയ്യ യുനാനി മെഡിക്കല്‍ കോളേജ്,
കൊല്‍ക്കത്തയിലെ യുനാനി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍,
ബാംഗ്ലൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്,
ഹൈദരാബാദിലെ ഗവ. നൈസാമിയ തിബ്ബി കോളേജ്,
മധ്യപ്രദേശിലെ സൈഫിയ്യ ഹമീദിയ്യ യുനാനി തിബിയ്യ കോളേജ് ആന്‍ഡ്
ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ ബി.യു.എം.എസ്. കോഴ്സ്
നടത്തുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും യുനാനിയില്‍
ബി.യു.എം.എസ്.,
ഡിപ്ലോമ കോഴ്സുകള്‍ നടക്കുന്നുണ്ട്. ബി.യു.എം.എസ് കോഴ്സിന് ശേഷം
ഉന്നതപഠനത്തിനായി യുനാനിയില്‍ എം.ഡി.,
എം.എസ്. കോഴ്സുകളും ചില സ്ഥാപനങ്ങളിലുണ്ട്. യുനാനിയില്‍ ഫാര്‍മസിസ്റ്റ്
കോഴ്സും ചിലയിടങ്ങളില്‍ നടത്തുന്നു.
അവസരങ്ങള്‍
യുനാനി കോഴ്സ് കഴിഞ്ഞിറങ്ങുന്നവരെ കാത്ത് സര്‍ക്കാര്‍ തലത്തില്‍ തന്നെ
ഒട്ടേറെ ഒഴിവുകള്‍ കാത്തിരിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും യുനാനി
ഡിസ്പന്സറികള് ആരംഭിക്കാന്‍ നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്
(എന്‍.എച്ച്.ആര്.എം.) പദ്ധതിയാവിഷ്കരിച്ചിട്ട് ഏറെ നാളുകളായി.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഇത്തരമൊരു ഡിസ്പന്‍സറി
ആരംഭിച്ചുകഴിഞ്ഞു. മറ്റു ജില്ലകളിലും ഇതുപോലെയുള്ള ഡിസ്പന്സറികള്
തുടങ്ങണമെന്നുണ്ടെങ്കിലും യോഗ്യതയുളള യുനാനി ഡോക്ടര്‍മാരെ
കിട്ടാനില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തൊട്ടാകെയായി ആകെ
44
രജിസ്ട്രേഡ് യുനാനി ഡോക്ടര്‍മാര്‍ മാത്രമേയുളളൂ എന്നറിയുക. ഇവരില്‍
തന്നെ ചിലര്‍ വിദേശരാജ്യങ്ങളിലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ആയുര്‍വേദ,ഹോമിയോ
ആസ്പത്രികളെ പോലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യുനാനി ആസ്പത്രികള്‍
ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരും ആലോചിക്കുന്നുണ്ട്. ഇവിടേക്കും യുനാനി
ഡോക്ടര്‍മാരുടെ സേവനം ധാരാളമായി ആവശ്യം വരും.
സര്‍ക്കാര്‍ തലത്തിലുളള തൊഴിലവസരങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്.
സ്വകാര്യമേഖലയിലും യുനാനി ഡോക്ടര്‍മാരുടെ പ്രിയം വര്‍ധിച്ചുവരുന്നുണ്ട്.
കോഴ്സ് കഴിഞ്ഞിറങ്ങിയാല്‍ സ്വകാര്യപ്രാക്ടീസ് നടത്തി തന്നെ മാന്യമായ
വേതനം തരപ്പെടുത്താനാകുമെന്ന കാര്യം ഉറപ്പ്. യുനാനി ചികിത്സയ്ക്ക് ഏറെ
പ്രചാരമുള്ള ഗള്‍ഫ് രാജ്യങ്ങളിലും യുനാനി ഡോക്ടര്‍മാര്‍ക്ക് ജോലി
ലഭിക്കാന്‍ പ്രയാസമില്ല.
യുനാനി പഠനം കേരളത്തില്‍
യുനാനി ചികിത്സയ്ക്ക് പ്രചാരമുണ്ടെങ്കിലും ഈ വൈദ്യശാസ്ത്രത്തില്‍
ശാസ്ത്രീയമായ അറിവ് നേടാന്‍ കേരളത്തില്‍ ഇതുവരെ
സൗകര്യമൊന്നുമുണ്ടായിരുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ പോയി പഠിച്ചു
വന്നവരായിരുന്നു ഇവിടെ യുനാനി ചികിത്സ നടത്തിയിരുന്നത്.
ഈ ദുരവസ്ഥയ്ക്ക് പരിഹാരമെന്നോണം കേരളത്തില്‍ ആദ്യമായി ഒരു
യുനാനി മെഡിക്കല്‍ കോളേജ്
ആരംഭിച്ചിരിക്കുകയാണിപ്പോള്‍. കോഴിക്കോട് മര്‍ക്കസുസ്സഖാഫത്തി
സുന്നിയ്യയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കല്‍
കോളേജ് യാഥാര്‍ഥ്യമായിരിക്കുന്നത്.
എല്ലാവര്‍ഷവും സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന പൊതു
എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മര്‍ക്കസ് യുനാനി
മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനം. ആകെ
60
സീറ്റുകളാണ് കോളേജിലുള്ളത്. പ്ലസ്ടു തലത്തില്‍ ഉര്‍ദുവോ അറബിയോ
പഠിച്ചവര്‍ക്ക് മാത്രമേ പ്രവേശനപരീക്ഷയെഴുതാന്‍ സാധിക്കൂ.
60
പേര്‍ക്ക് അഡ്മിഷന് ലഭിക്കും.
--------------------------------------------------------------------------------------------------------
Gulf Job Oriented Courses
--------------------------------------------------------------------------------------------------------
Translation Skills Training (English - Arabic - English)
Soft
Package for Gulf Aspirants
Computer Typing Skills in Arabic & English
Communicative English and
Personal Excellence
(Spoken English)
Spoken
Arabic
Diploma
in Computer Applications (DCA)
Diploma in Computer Hardware & Networking
Diploma in
Desktop Publishing (DTP)
Secretarial
Practice (English)
Secretarial Practice (Arabic)
Executive Secretary & PA
Skills
Basic
English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win
Masters (Public Speaking & Presentation Skills)
|